പാട്ന: ഭർത്താവ് ചന്ദേശ്വർ വെർമ്മയുമായി മുസഫർപൂർ ബലാൽസംഗ കേസിലെ പ്രതിക്കുള്ള അടുപ്പം വിവാദമായതോടെ സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മഞ്ജു െവർമ്മ രാജി വെച്ചു. ബിഹാർ മുസഫർപൂരിലെ അഭയ കേന്ദ്രത്തിൽ 34 പെൺകുട്ടികൾ ബലാൽസംഗം ചെയ്യപ്പെട്ട കേസിലെ പ്രതി ബ്രജേഷ് കുമാർ താക്കൂറുമായി മന്ത്രിയുടെ ഭർത്താവ് ചന്ദേശ്വർ വെർമ്മ പല തവണ ഫോണിൽ ബന്ധപ്പെട്ടതായുള്ള വിവരം പുറത്തു വന്നിരുന്നു.
ചന്ദേശ്വർ വെർമ ഒമ്പത് തവണ അഭയ കേന്ദ്രം സന്ദർശിച്ചതായും ഒാരോ തവണയും മണിക്കൂറുകളോളം അവിടെ ചെലവഴിച്ചതായുമുള്ള വിവരങ്ങൾ കൂടി പുറത്തു വന്നതോടെ മന്ത്രിയുടെ രാജിക്കായി ആവശ്യമുയർന്നു. ബ്രജേഷ് താക്കൂറുമായി ഭർത്താവ് സംസാരിച്ചിട്ടുണ്ടെന്ന കാര്യം മഞ്ജു വെർമ്മെ അംഗീകരിച്ചു. എന്നാൽ, താക്കൂർ ഒരു ക്രിമിനൽ ആണെന്ന് തിരിച്ചറിയാതെയായിരുന്നു ഭർത്താവ് അയാളുമായി സംസാരിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.
രാഷ്ട്രീയ ചർച്ചകളുടെ ഭാഗമായാണ് താൻ മന്ത്രിയുടെ ഭർത്താവുമായി സംസാരിച്ചതെന്ന് ബ്രജേഷ് താക്കൂർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിതീഷ് കുമാർ മന്ത്രിസഭയിലെ ജനതാദൾ മന്ത്രിയാണ് മഞ്ജു വെർമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.