പട്ന: ബിഹാറിൽ മുഖ്യമന്ത്രിയുടെ വനിതകൾക്കായുള്ള തൊഴിൽ ശാക്തീകരണ പദ്ധതി പ്രകാരം നൽകി വരുന്ന തുക 10,000ൽ നിന്ന് രണ്ട് ലക്ഷമായി ഉയർത്തി. മന്ത്രി സഭാ ചർച്ചക്ക് ശേഷം സോഷ്യൽമീഡിയ വഴി മുഖ്യ മന്ത്രി നിതീഷ് കുമാർ ആണ് പദ്ധതിയെക്കുറിച്ച് അറിയിച്ചത്. പദ്ധതി പ്രകാരം 10,000 രൂപ ആദ്യ ഗഡുവായി ലഭിച്ചവർക്ക് ആറുമാസത്തിനു ശേഷം അധിക സഹായം ലഭിക്കും. വ്യവസായം തുടങ്ങുന്നതിന് തുക എത്രത്തോളം ഫലപ്രദമായി വിനിയോഗിച്ചു എന്നതിന്‍റെ അടിസ്ഥാനത്തിലാകും ഇത്.
സ്വയം തൊഴിൽ ചെയ്യാൻ സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഒരു കുടുംബത്തിൽ നിന്ന് ഒരു സ്ത്രീ എന്ന നിലയിൽ 1 കോടി 56 ലക്ഷം സ്ത്രീകൾക്കാണ് സർക്കാർ 10,000 രൂപയുടെ ധന സഹായം നൽകിയതെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.