മോദിക്ക് പിന്തുണ തുടരും, നിതീഷിനില്ല -ചിരാഗ് പാസ്വാൻ

ന്യൂഡൽഹി: എൽ.ജെ.പി നിതീഷിനെയോ സുശീൽകുമാർ മോദിയെയോ പിന്തുണക്കില്ലെന്ന് അധ്യക്ഷൻ ചിരാഗ് പാസ്വാൻ. നിതീഷ് തുടർന്നും മുഖ്യമന്ത്രിയാകുകയാണെങ്കിൽ തന്‍റെ പാർടിയുടെ പിന്തുണ ഉണ്ടാകില്ല, പ്രധാനമന്ത്രി മോദിയെ കേന്ദ്രത്തിൽ പിന്തുണയ്ക്കുന്നത് തുടരുമെന്നും പാസ്വാൻ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ എൽ.ജെ.പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏതാനും സീറ്റുകളിൽ ഞങ്ങൾ വിജയത്തോട് അടുത്തിരുന്നു. പാര്‍ട്ടിയുടെ വോട്ട് ശതമാനം ഉയര്‍ന്നു. ഇത് പാര്‍ട്ടിക്ക് ഭാവിയില്‍ ഗുണം ചെയ്യുമെന്നും ചിരാഗ് നേരത്തേ പറഞ്ഞിരുന്നു.

"നാലാം തവണയും ആളുകൾ വിശ്വസിച്ച വളരെ കുറച്ച് മുഖ്യമന്ത്രിമാരുണ്ട്. അതിലൊരാളാണ് നിതീഷ്. അദ്ദേഹം മുഖ്യമന്ത്രിയാകുന്നതിൽ ആശയക്കുഴപ്പമില്ലെന്നും ബി.ജെ.പി നേതാവ് സുശിൽകുമാർ മോദി പറഞ്ഞു.

'നിതീഷ് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് ചോദ്യം ഉദിക്കുന്നില്ല, നിതീഷ് മുഖ്യമന്ത്രിയായി തുടരും. അത് ഞങ്ങളുടെ പ്രതിബദ്ധതയാണ്. അതിൽ സംശയമില്ല. തെരഞ്ഞെടുപ്പിൽ ചിലർ വിജയിക്കും, ചിലർ തോൽക്കും, എന്നിരുന്നാലും ഞങ്ങൾ തുല്യ പങ്കാളികളാണ്' സുശീൽ കുമാർ മോദി പറഞ്ഞു.

ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെയാണെന്ന് പാർടി നേതൃത്വം തെരഞ്ഞെടുപ്പിന് മുമ്പും വ്യക്തമാക്കിയിരുന്നു. ജെ.ഡി.യുവുമായി തെറ്റിപ്പിരിഞ്ഞാണ് ചിരാഗ് എൽ.ജെ.പി രൂപവത്കരിച്ചത്. തുടർന്ന് എൻ.ഡി.എ മുന്നണിയും വിട്ടു. ജെ.ഡി.യു. മത്സരിക്കുന്ന 135 മണ്ഡലങ്ങളില്‍ എല്‍.ജെ.പി. സ്ഥാനാര്‍ഥികളെ ഇറക്കിയിരുന്നു. 

Tags:    
News Summary - Bihar Election Results 2020 LIVE Updates: Will not support Nitish Kumar, Sushil Modi, says Chirag Paswan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.