ബിഹാർ ഉപമുഖ്യമന്ത്രിക്ക്​ കോവിഡ്​; എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. തുടർന്ന്​ വ്യാഴാഴ്​ച ഉച്ചയോടെ പട്​നയിലെ എയിംസിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ​ കാര്യമായ ആരോഗ്യപ്രശ്​നങ്ങളില്ലെന്നും വൈകാതെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട്​ ദിവസം മുമ്പ്​ ചെറിയ പനിയുണ്ടായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിൽ​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. ഇ​​പ്പോൾ പനിയോ മറ്റ്​ ആരോഗ്യ പ്രശ്​നങ്ങളോ ഇല്ല. എന്നാലും പരിശോധനകൾക്കായി എയിംസിലേക്ക്​ പോവുകയാണ്​. വൈകാതെ പ്രചാരണരംഗത്ത്​ തിരിച്ചെത്തുമെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

കഴിഞ്ഞ ഞായറാഴ്​ച വരെ സുശീൽ കുമാർ മോദി തെരഞ്ഞെടുപ്പ്​ പ്രചാരണരംഗത്ത്​ സജീവമായിരുന്നു. മുഖ്യമന്ത്രി നിതീഷ്​ കുമാറിനൊപ്പം ബുക്​സർ, ബോജപൂർ ജില്ലകളിലാണ്​ അദ്ദേഹം പ്രചാരണം നടത്തിയത്​. 

Tags:    
News Summary - Bihar deputy CM Sushil Kumar Modi tests positive for Covid-19, admitted to AIIMS Patna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.