Posted On
date_range Updated On
date_range കേസേന്വഷണത്തിനായി ബംഗാളിലെത്തിയ ബിഹാർ പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ തല്ലിക്കൊന്നു
കൊൽക്കത്ത: കേസന്വേഷണത്തിനായി പശ്ചിമ ബംഗാളിലെത്തിയ ബിഹാർ പൊലീസ് ഉദ്യേഗസ്ഥനെ ജനം തല്ലിക്കൊന്നു. സ്റ്റേഷൻ ഹൗസ് ഓഫീസറായ അശ്വാനി കുമാറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
വാഹനമോഷ്ടാക്കളുടെ രഹസ്യസങ്കേതത്തിൽ റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം. ഉത്തർ ദിൻജാപൂർ ഏരിയയിൽ ഗോലപോകാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കല്ലുകളും വടിയുമായാണ് പൊലീസുകാരനെ ആക്രമിച്ചതെന്നും ബംഗാൾ പൊലീസ് സഹായിച്ചില്ലെന്നും ബിഹാർ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.