എ.ടി.എമ്മിൽ നിന്ന്​ 2000 രൂപയുടെ കള്ളനോട്ട്​ 

പട്​ന: എ.ടി.എമ്മിൽ നിന്ന്​ 2000 രൂപയുടെ കള്ളനോട്ട്​ ലഭിച്ചതായി പരാതി. ഇതിനെ തുടർന്ന്​  എ.ടി.എം സീൽ ചെയ്​തു. ബീഹാറിലെ സിമ്ര ഗ്രാമത്തിലാണ്​ സംഭവം​. ഗ്രാമവാസിയായ പങ്കജ്​ കുമാറിനാണ്​  എ.ടി.എമ്മി​ൽ നിന്ന്​ കള്ളനോട്ട്​ ലഭിച്ചത്​.

ഞായറാഴ്​ചയായിരുന്നു എ.ടി.എമ്മിൽ നിന്ന്​  പങ്കജ്​ കുമാർ പണം പിൻവലിച്ചത്​. ഇൗ പണവുമായി കടയിൽ നിന്ന്​ സാധനങ്ങൾ വാങ്ങിക്കാൻ പോയപ്പോഴാണ്​ കൈയിലുള്ളത്​ രണ്ടായിരം രുപയുടെ കള്ളനോട്ടാ​െണന്ന്​ പങ്കജിന്​ മനസ്സിലായത്​. ഇതിനെ തുടർന്ന്​ പങ്കജ്​ ബാങ്ക്​ അധികൃതർക്കും പൊലീസിനും പരാതി നൽകുകയായിരുന്നു.

 പങ്കജി​െൻറ പരാതി ലഭിച്ചതായി​ പൊലീസ്​ സ്​ഥിരീകരിച്ചു. എകദേ​ശം 14 ലക്ഷം രൂപയാണ്​ ഇൗ എ.ടി.എമ്മിൽ  ബാങ്ക്​ അധികൃതർ നിക്ഷേപിച്ചിരുന്നത്​. കർശന പരിശോധനകൾക്ക്​ ശേഷമാണ്​ പണം എ.ടി.എമ്മിൽ നിറയ്​ക്കാൻ നൽകിയതെന്നാണ്​ ബാങ്ക്​ അധികൃതർ നൽകുന്ന വിശദീകരണം. ബാങ്കിൽ നിന്ന്​ കള്ളനോട്ട്​ കൂടിച്ചേരാൻ യാതൊരു സാധ്യതയില്ലെന്നുമാണ്​ അവർ പറയുന്നത്​. ബാങ്കിൽ പണം നിറക്കാൻ സ്വകാര്യ എജൻസിയെയാണ്​ ചുമതലപ്പെടുത്തിയത്​. ഇവരിൽ നിന്നാണോ കള്ളനോട്ട്​ എത്തിയതെന്ന്​ പരിശോധിക്കുമെന്നും അധികൃതർ വ്യക്​തമാക്കി. ഇതിനായി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കാനൊരുങ്ങുകയാണ്​ പൊലീസ്​.

Tags:    
News Summary - Bihar ATM sealed for dispensing ‘fake note’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.