'പക്ഷപാതപരവും കൃത്യതയില്ലാത്തതും': രാജ്യത്തെ മതസ്വാതന്ത്ര്യത്തെ കുറിച്ച് യുഎസ് സമിതിയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയിൽ മതസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടതാണെന്ന അമേരിക്കൻ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍റെ റിപ്പോർട്ട് നിഷേധിച്ച് ഇന്ത്യ. ഇന്ത്യൻ ഭരണഘടനയും രാജ്യത്തിന്‍റെ ബഹുസ്വരതയും ജനാധിപത്യ ധാർമികതകളും സമിതി തിരിച്ചറിയാത്തത് കൊണ്ടാണ് ഇത്തരം നിരീക്ഷണങ്ങൾ നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിൽ കുറിച്ചു. മുൻകൂട്ടിയുള്ള അജണ്ടയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വളച്ചൊടിക്കുന്നത് സ്ഥാപനത്തിന്‍റെ വിശ്വാസ്യതയായിരിക്കും ഇല്ലാതാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത് എന്നാണ് യുഎസ് സമിതി രേഖപ്പെടുത്തിയത്. വിമർശിക്കുന്നവർ നിശബ്ദരാക്കപ്പെടുന്നുവെന്നും ന്യൂനപക്ഷവും അവർക്കായി സംസാരിക്കുന്നവരുമാണ് കൂടുതലായും വേട്ടയാടപ്പെടുന്നതെന്നും റിപ്പോർട്ടിലുണ്ട്.

ജൂണിലാണ് സമിതി റിപ്പോർട്ട് പുറത്ത് വിട്ടത്. ഇന്ത്യ, ചൈന, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, തുടങ്ങി 11 രാജ്യങ്ങളെ യു.എസ് സർക്കാർ മതസ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനത്തിൽ പരിഗണിക്കണമെന്നും അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - 'Biased and inaccurate': India rejects US panel's report on religious freedom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.