സി.എ.എ: പാർലമെൻറ്​ പാസാക്കിയ നിയമം നിഷേധിക്കാൻ സംസ്​ഥാനങ്ങൾക്കാവില്ലെന്ന്​ ഭൂപീന്ദർ ഹൂഡയും

ഛണ്ഡിഗഡ്​: പൗരത്വ ഭേദഗതി നിയമം നടപ്പാക്കി​​​ല്ലെന്ന്​ പറയാൻ സംസ്​ഥാനങ്ങൾക്കാവി​​​ല്ലെന്ന നിലപാടുമായി മുതി ർന്ന കോൺഗ്രസ്​ നേതാവ്​ കപിൽ സിബലിന്​ പിന്നാലെ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദർ സിങ്​ ഹൂഡയും.

‘ഒരിക്കൽ പാർ ലമ​െൻറ്​ ഒരു നിയമം പാസാക്കിയാൽ, അത്​ നടപ്പാക്കില്ലെന്ന്​ വെക്കാൻ സംസ്​ഥാനങ്ങൾക്ക്​ കഴിയില്ലെന്നാണ്​ ഭരണഘടന ാപരമായ കാഴ്​ചപ്പാടെന്ന് കരുതുന്നു. ഇത്​ നിയമപരമായി പരിശോധിക്കേണ്ടതാണ്​’- അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാൻ സംസ്ഥാനങ്ങൾക്കാവില്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും കപിൽ സിബൽ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

‘നിങ്ങൾക്ക് അതിനെ എതിർക്കാം, നിയമസഭയിൽ പ്രമേയം പാസാക്കി നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്യാം. പക്ഷേ നടപ്പാക്കില്ലെന്ന് പറയുന്നത് പ്രശ്നമാകും. നമുക്ക് ചെയ്യാൻ കഴിയുന്നത് രാഷ്​ട്രീയമായി ഒന്നിക്കുകയും അതിനെതിരെ പോരാടുകയുമാണ്’- കഴിഞ്ഞ ദിവസം കേരള ലിറ്ററേച്ചർ ഫെസ്​റ്റിവലിൽ അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനു മാത്രമേ ദേശീയ സംഘടന എന്ന നിലക്ക് ഈ സമരം നയിക്കാൻ കഴിയുകയുള്ളൂയെന്ന്​ കോൺഗ്രസ്​ നേതാക്കൾ ആവർത്തിക്കു​േമ്പാഴും പഞ്ചാബ്​ ഒഴികെ കോൺഗ്രസ്​ ഭരിക്കുന്ന സംസ്​ഥാനങ്ങളൊന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യ നിലപാ​ട്​ എടുത്തിട്ടില്ലയെന്നതും ശ്രദ്ധേയമാണ്​. പൗരത്വ ഭേദഗതി നിയമ​ത്തെ എതിർക്കാൻ സംസ്​ഥാനങ്ങൾക്ക്​ കഴിയി​ല്ലെന്ന നിലപാടാണ്​ കപിൽ സിബലിനെയും ഭൂപിന്ദർ സിങ്​ ഹൂഡയെയും പോലുള്ള മുതിർന്ന കോൺഗ്രസ്​ നേതാക്കൾ എടുക്കുന്നതും.

Tags:    
News Summary - Bhupinder Hooda says states can't say no to CAA, but wants law's legality tested -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.