​​ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാ​ഘേലിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

ഭോപാൽ: മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഘേലിന്റെ വസതിയടക്കം ഛത്തീസ്ഗഢിലെ നിരവധിയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി)റെയ്ഡ്. മദ്യ അഴിമതിയു​മായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. മുൻമുഖ്യമന്ത്രിയുമായി ബന്ധമുള്ള 14 ഓളം കേ​ന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റെയ്ഡിന്റെ ഭാഗമായി നിരവധി രേഖകൾ ഇ.ഡി അധികൃതർ പരിശോധിക്കുന്നുണ്ട്. എന്നാൽ ഏഴുവർഷമായി കൊണ്ടുനടന്നിട്ടും ഒടുവിൽ തുമ്പില്ലെന്ന് കോടതി തള്ളിക്കളഞ്ഞ കള്ളക്കേസിലാണ് ഇപ്പോൾ ഇ.ഡി അന്വേഷണം നടത്തുന്നതെന്ന് ഭൂപേഷ് ഭാഘേൽ പ്രതികരിച്ചു.

മുൻമുഖ്യമന്ത്രിയുടെ മകൻ ചൈതന്യ ഭാഘേലിന്റെ വീട്ടിലും ഇ.ഡി ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. മദ്യഅഴിമതിയുടെ പങ്ക് ചൈതന്യക്കും ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. 2019മുതൽ 2022 വരെയുള്ള കാലയളവിലാണ് അഴിമതി നടന്നതെന്നാണ് ഇ.ഡിയുടെ ആരോപണം.

ഛത്തീസ്ഗഢിലെ മദ്യഅഴിമതി സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയതായും കുറ്റവാളികൾ ഏതാണ്ട് 2100 കോടിയിലേറെ രൂപ കൊണ്ട് മദ്യനയ സിൻഡിക്കേറ്റിന്റെ ഗുണഭോക്താക്കളുടെ പോക്കറ്റുകൾ നിറച്ചതായും ഇ.ഡി ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും നിരവധി ബിസിനസുകാരെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എ ആയിരുന്ന കവാസി ലഖ്മ, മകൻ ഹരീഷ്, കോൺഗ്രസ് നേതാവ് രാജു സാഹു എന്നിവരുടെ വസതികളിലും ഇ.ഡി റെയ്ഡ് നടത്തി.

Tags:    
News Summary - Bhupesh Baghel's House Raided By Probe Agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.