ഭോപാൽ: ഭോപാലിൽ ആത്മഹത്യ ചെയ്ത എൻജിനീയറിങ് വിദ്യാർഥി റിഷാങ്ക് റാഥോറിന് പ്രവാചക നിന്ദയുമായി ബന്ധമില്ലെന്ന് പൊലീസ്. ഞായറാഴ്ച രാത്രി റെയിൽ വേ ട്രാക്കിൽ നിന്നാണ് റാഥോറിന്റെ (21) മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുമ്പ് റാഥോർ പ്രവാചക നിന്ദയെ സംബന്ധിച്ച് പിതാവിന് മൊബൈലിൽ സന്ദേശം അയച്ചിരുന്നു. അതിനു ശേഷം ട്രെയിനിനു മുന്നിൽ ചാടി മരിക്കുകയായിരുന്നു.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുർ ശർമയെ പിന്തുച്ചതിനെ തുടർന്നാണ് വിദ്യാർഥിയുടെ മരണമെന്ന് അഭ്യൂഹമുയർന്നിരുന്നു. എന്നാൽ അതൊന്നുമല്ല കടക്കെണിയിൽ പെട്ടതാണ് റാഥോർ ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു.
റാഥോർ വിവിധ ആപ്പുകളിൽനിന്നും സുഹൃത്തുക്കളിൽനിന്നും 8000 രൂപയോളം വായ്പ വാങ്ങിയിരുന്നു. ഈ പണം ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിക്കുകയും ചെയ്തു. വായ്പ കുടിശ്ശികയായതോടെ നാലുമാസമായി ഈ ആപ്പുകളുടെ ഏജന്‍റുമാർ നിരവധി തവണ വിദ്യാർഥിയെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് സമ്മർദ്ദത്തിലായ വിദ്യാർഥി ജീവനൊടുക്കാൻ തീരുമാനിച്ചത്.
പ്രവാചകനെ അപമാനിക്കുന്നവർക്ക് ഒരേയൊരു ശിക്ഷയേ ഉള്ളൂ; ശരീരത്തിൽ നിന്ന് ശിരസ് വേർപെടുത്തുക...എന്ന പല്ലവിയോടെ ചില വലതുപക്ഷക്കാർ കൊലപാതകത്തെ ന്യായീകരിച്ചത് എങ്ങനെയാണ്-എന്നാണ് റാഥോർ പിതാവിന് സന്ദേശം അയച്ചത്. ഞായറാഴ്ച വൈകീട്ട് 5.44 ആയിരുന്നു അത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും സമാനമായ സന്ദേശം വിദ്യാർഥി പോസ്റ്റ് ചെയ്തിരുന്നു. വൈകിട്ട് 6.10ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹോഷങ്കാബാദ് ജില്ലയിലെ സിയോനി-മാൽവ സ്വദേശിയായ റാഥോർ ഭോപാലിലെ സ്വകാര്യ കോളജിൽ പഠിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.