ഉത്തർപ്രദേശ്: ഭോപ്പാലിൽ 19 വയസുള്ള പെൺകുട്ടിയെ നാലു പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. പ്രതികളായ നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഹബീബ്ഗംഗ് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഭോപ്പാലിലെ കോച്ചിങ്ങ് ക്ലാസ് കഴിഞ്ഞ് മടങ്ങവെയാണ് പെൺകുട്ടിയെ നാലു പേർ ചേർന്ന് മൂന്നു മണിക്കൂറോളം തുടർച്ചയായ പീഡനത്തിനിരയാക്കിയത്. സിവിൽ സർവീസ് പരിശീലനത്തിന് പോകുന്ന പെൺകുട്ടി സ്ഥിരമായി ഹബീബ്ഗംഗിൽ നിന്നാണ് ട്രെയിനിൽ കയറുന്നത്.
സംഭവത്തിനെ കുറിച്ച് പെൺകുട്ടി പറയുന്നതിങ്ങനെ- ക്ലാസ് കഴിഞ്ഞ് മടങ്ങും വഴി പ്രതികളിലൊരാളായ ഗോലു ബിഹാരി തന്നെ കടന്നു പിടിച്ചു. തുടർന്ന് വലിച്ചിഴച്ച് ഒരു ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ചു ഒപ്പം ആയാളുടെ കൂട്ടാളി അമർ ഗുണ്ടുവും ഉണ്ടായിരുന്നു. എന്നെ അവർ കെട്ടിയിട്ടു. ഞാൻ പേടിച്ച് നിലവിളിക്കുകയും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തു. അവർ എന്നെ കല്ല് കൊണ്ട് ഇടിച്ചു.
15 മിനിട്ടിന് ശേഷം പ്രതികളിലൊരാളായ ഗോലു ബിഹാരി പുകയില വാങ്ങാൻ പുറത്തു പോയി. തുടർന്ന് അമർ തന്‍റെ അടുത്തു വന്നു. പീഡനത്തിനു ശേഷം തനിക്ക് മാറാൻ വസ്ത്രങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ വസ്ത്രങ്ങൾ എടുക്കാനായി പോയ ഗോലു സമീപത്തെ ചേരിയിൽ നിന്നും മറ്റ് രണ്ട് പേരുമായാണ് എത്തിയത്. എല്ലാം കഴിഞ്ഞ് തന്‍റെ കമ്മലും ഫോണും വാച്ചുമടക്കം പിടിച്ചു വാങ്ങിയ ശേഷമാണ് വിട്ടയച്ചതെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
തൊട്ടടുത്ത റെയിൽവേ പൊലീസ് പോസ്റ്റിലെത്തിയ പെൺകുട്ടി അച്ഛനെയും അമ്മയെയും വിവരം അറിയിക്കുകയായിരുന്നു. പിറ്റേന്ന് പിതാവിനൊപ്പം എത്തി പരാതി നൽകി. തിരികെ മടങ്ങും വഴി തന്നെ എത്തിച്ച സ്ഥലത്ത് വെച്ച് പ്രതികളെ തിരിച്ചറിയുകയും പിൻതുടർന്ന് പിടികൂടുകയുമായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. സ്റ്റേഷനിലെ പൊലീസുകാരിലൊരാൾ പെൺകുട്ടിയുടെ പരാതി സിനിമാ കഥയാണെന്ന് പറഞ്ഞതായും അവർ ആരോപിച്ചു.
സ്വന്തം മകളെ കൊന്ന കേസിൽ ജാമ്യത്തിലുള്ളയാളാണ് ഗോലു ബിഹാരി. ഗോലുവും അമറും വിവാഹം ചെയ്തിരിക്കുന്നതും ഒരേ കുടുംബത്തിൽ നിന്നുമാണ്.
അതേ സമയം മധ്യപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വാർഷിക ദിനത്തിൽ നടന്ന സംഭവമായതിനാൽ പൊലീസ് കേസ് വിവരങ്ങൾ പുറത്തു വിടാതെ സൂക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.