ബസ് ചാർജിനെ ചൊല്ലി തർക്കം; കണ്ടക്ടറും യാത്രക്കാരനും തമ്മിൽ പൊരിഞ്ഞ തല്ല് -VIDEO

ഭോപ്പാൽ: ബസ് ചാർജിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കണ്ടക്ടറും യാത്രക്കാരനും തമ്മിൽ പൊരിഞ്ഞ തല്ല്. ബസിലെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 

ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എൻ.സി.സി കേഡറ്റായ യാത്രക്കാരനും കണ്ടക്ടറും തമ്മിലാണ് ചാർജിനെ ചൊല്ലി തർക്കമുണ്ടായത്. 15 രൂപയായിരുന്നു യാത്രക്കാരൻ നൽകേണ്ടിയിരുന്നത്. എന്നാൽ, 10 രൂപ മാത്രമാണ് ഇയാൾ നൽകിയത്. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി.

സ്റ്റോപ്പിൽ ഇറങ്ങാൻ ശ്രമിക്കവേ യാത്രക്കാരനോട് കണ്ടക്ടർ വീണ്ടും പൈസക്ക് ആവശ്യപ്പെടും. ഇതിൽ പ്രകോപിതനായ ഇയാൾ കണ്ടക്ടറെ മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.


സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Tags:    
News Summary - Bhopal Bus Conductor Asked Passenger To Pay Full Fare. This Is How He Responded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.