യു.പി സർക്കാറിനെ വിമർശിച്ച് ഗാനം: ഭോജ്പൂരി ഗായികക്ക് പൊലീസ് നോട്ടീസ്

ലഖ്നോ: യു.പി സർക്കാറിന്‍റെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വിമർശിച്ച് ഗാനമൊരുക്കിയ ഭോജ്പൂരി ഗായികക്ക് നോട്ടീസ് അയച്ച് പൊലീസ്. ഗായിക നേഹ സിങ് റാഥോഡിനാണ് പൊലീസ് നോട്ടീസ് അയച്ചത്. സർക്കാറിന്‍റെ ഒഴിപ്പിക്കൽ നടപടിക്കിടെ അമ്മയും മകളും മരണപ്പെട്ടിരുന്നു. ഇത് പ്രമേയമാക്കിയായിരുന്നു നേഹ ഗാനം ഒരുക്കിയത്.

'യു.പി മെം കാ ബാ' എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാൺപൂരിൽ സർക്കാർ ഭൂമി കയ്യേറി എന്നാരോപിച്ച് വീട് പൊളിക്കാൻ ഉദ്യോഗസ്ഥരെത്തിയപ്പോൾ പ്രമീള ദീക്ഷിതും (45) മകൾ നേഹയും(20) സ്വയം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവരെ പൊലീസ് തീക്കൊളുത്തി കൊന്നതാണെന്നും ആരോപണമുണ്ട്.

ഈ ഗാനം സമൂഹത്തിൽ വിദ്വേഷം സൃഷ്ടിച്ചതായും നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും യു.പി പൊലീസിന്‍റെ നോട്ടീസിൽ പറയുന്നു.

Tags:    
News Summary - Bhojpuri Singer Served Notice By UP Police Over Recent Viral Song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.