ഭീമ കൊറെഗാവ് കേസ് പ്രതി ഗൗതം നവ്‍ലാഖക്ക് സുപ്രീംകോടതി വീട്ടുതടങ്കൽ അനുവദിച്ചു

ന്യൂഡൽഹി: ഭീമ കൊറെഗാവ് കേസിലെ പ്രതിയായ സാമൂഹ്യ പ്രവർത്തകൻ ഗൗതം നവ്‍ലാഖക്ക് വീട്ടുതടങ്കൽ അനുവദിച്ച് സുപ്രീം കോടതി. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയും പ്രായവും പരിഗണിച്ചാണ് കോടതിയുടെ നടപടി. മഹാരാഷ്ട്രയിലെ തലോജ ജയലിൽ കഴിയുന്ന നവ്‍ലാഖ തനിക്ക് വീട്ടു തടങ്കൽ അനുവദിക്കണമെന്ന് കോടതിയോട് ​അപേക്ഷിച്ചിരുന്നു.

നവ്‍ലാഖ ഫോണോ ലാപ്ടോപ്പോ മറ്റ് ആശയ വിനിമയ ഉപകരണങ്ങളോ ഉപയോഗിക്കുന്നില്ലെന്നും പൊലീസ് നൽകുന്ന ഫോൺ പൊലീസ് സാന്നിധ്യത്തിൽ തന്നെ ദിവസം 10 മിനിട്ട് മാത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. വീട്ടുതടങ്കൽ ദുരുപയോഗപ്പെടുത്തുന്നില്ലെന്ന് സായുധ സേനക്ക് ഉറപ്പാക്കാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

പങ്കാളിക്കൊപ്പം ജീവിക്കാമെന്നും പങ്കാളിയുടെ ഫോൺ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. ആഴ്ചയിലൊരിക്കൽ കുടുംബത്തിലെ രണ്ടംഗങ്ങളെ കാണാനും അനുമതി നൽകി. വീട്ടു തടങ്കലിനുള്ള ചെലവിലേക്കായി നവി മുംബൈ സി.പിയുടെ പേരിൽ 2.40 ലക്ഷത്തിന്റെ ഡിമാന്റ് ഡ്രഫ്റ്റ് നൽകണമെന്നും കോടതി വ്യക്തമാക്കി. 

Tags:    
News Summary - Bhima Koregaon Case : Supreme Court allows house arrest for jailed activist Gautam Navlakha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.