രാജ്യവ്യാപക പ്രക്ഷോഭം; ഡൽഹിയിൽ പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും തല്ലിച്ചതച്ചു

ന്യൂഡൽഹി/തിരുവനന്തപുരം: ഡൽഹിയിൽ വൈകീട്ടോടെ ഡൽഹി ഗേറ്റിൽ ഒത്തുകൂടിയ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. മാധ്യമപ്രവർത്തകരെയും പൊലീസ് ആക്രമിച്ചു. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കര്‍, ക്യാമറാമാന്‍ വൈശാഖ് ജയപാലന്‍ എന്നിവരെ പൊലീസ് മര്‍ദിച്ചു. ഡൽഹിയുടെ വിവിധ മേഖലകളിൽ പ്രതിഷേധം തുടരുകയാണ്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ആരംഭിച്ചു. ഡൽഹി ജുമാമസ്​ജിദിന്​ മുന്നിൽനിന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പള്ളിക്ക് മുന്നിൽ ഒത്തുകൂടിയ ആയിരക്കണക്കിന് പ്രക്ഷോഭകർക്കൊപ്പം ഭീം ആർമി നേതാവ്​ ചന്ദ്രശേഖർ ആസാദും ചേർന്നു. ഉത്തർപ്രദേശിൽ നിരവധിയിടങ്ങളിൽ പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. ഖൊരക്പുർ, ഫിറോസാബാദ്, കാൺപുർ, ബുലന്ദ്ഷഹർ, ഹാപുർ തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘർഷം. കേരളത്തിൽ ജുമുഅ നമസ്കാരത്തിനു ശേഷം മഹല്ലുകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ നടത്തി. മംഗളൂരുവിൽ രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത കേരളത്തിലെ മാധ്യമപ്രവർത്തകരെ ഏഴു മണിക്കൂറിനു ശേഷം വൈകീട്ടോടെ വിട്ടയച്ചു.

UPDATES...

  • 8:14 pm ഇന്ത്യാ ഗേറ്റിൽ നടന്ന പ്രതിഷേധത്തിൽ അണി ചേർന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും.
  • 08.00 pm - യു.പിയിലെ കാൺപുരിൽ സംഘർഷങ്ങളിൽ 13 പേർക്ക് പരിക്ക്. 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
  • 07.20 pm യു.പിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘർഷത്തിൽ പരിക്കേറ്റ ആറ് പേർ മരിച്ചു
  • 06.40 pm - ഡൽഹി ജാമിയ്യ മില്ലിയ്യ സർവകലാശാലക്ക് പുറത്ത് പ്രദേശവാസികളുടെ പ്രതിഷേധം.
  • 06.30 pm - ഡൽഹി ഗേറ്റിൽ പ്രക്ഷോഭകരും പൊലീസും തമ്മിൽ സംഘർഷം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു
  • 06:00 pm - ഡൽഹി ജുമാമസ്​ജിദിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ദര്യാഗഞ്ചിലെ ഡൽഹി ഗേറ്റിൽ പൊലീസ് തടഞ്ഞു. സ്ഥലത്ത് വൻ സംഘർഷാവസ്ഥ
  • 05.20 pm - ഡൽഹി മെട്രോയുടെ 13 സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചു
  • 05.10 pm - യു.പിയിലെ കാൺപുരിൽ പൊലീസ് വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്ക്
  • 04:55 pm - മഹാരാഷ്ട്രയിലെ പുണെയിലും നാഗ്പൂരിലും പ്രതിഷേധം
  • 04:50 pm - ജാമിഅയിൽ പ്രതിഷേധം; ഷഹീൻ ബാഗ് മേഖലയിൽ പൊലീസിനെ വിന്യസിച്ചു
  • 04:46 pm - മധ്യപ്രദേശിലെ ഭോപാലിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനം റദ്ദാക്കി

  • 04:38 pm - ഉത്തർപ്രദേശിൽ വിവിധയിടങ്ങളിലുണ്ടായ പ്രതിഷേധത്തിൽ വ്യാപക അക്രമം. മീററ്റിൽ പൊലീസിനു നേരെ പ്രതിഷേധക്കാരുടെ കല്ലേറ്. ബഹ്റൈച്ച് ജില്ലയിൽ പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. ബുലന്ദ്ഷഹ്റിൽ മൈബൈൽ ഇന്‍റർനെറ്റും ബ്രോഡ്ബാൻഡ് സേവനങ്ങളും നിർത്തലാക്കി.
  • 4.15 pm യു.പിയിലെ ബുലന്ദ്ഷഹറിൽ പ്രതിഷേധത്തിനിടെ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. പ്രക്ഷോഭകർക്ക് നേരെ പൊലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചു.
  • 03:50 pm - മംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകരെ ഏഴു മണിക്കൂറിനു ശേഷം വിട്ടയച്ചു
  • 03:25 pm - ഉത്തർപ്രദേശിലെ ബിജ്നോറിൽ പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി
  • 03:20 pm - ഉത്തർപ്രദേശിലെ സംഭാലിൽ പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു
  • 03:15 pm - ബിഹാറിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന് നിതീഷ് കുമാർ
  • 03:11 pm - ഹരിയാനയിലെ ഗോരഖ്പൂരിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ കല്ലേറ്
  • 03:04 pm - ഭീം ആർമി നേതാവ്​ ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന്
  • 02:53 pm - ഡൽഹി ജുമാമസ്​ജിദിൽനിന്ന് ആരംഭിച്ച് ജന്തർമന്തറിലേക്ക് നീങ്ങിയ പ്രതിഷേധ മാർച്ച് ഡൽഹി ഗേറ്റിൽ പൊലീസ് തടഞ്ഞു
    യു.പിയുലെ ബുലന്ദ്ഷഹറിൽ പ്രക്ഷോഭത്തിനിടെ വാഹനങ്ങൾക്ക് തീയിട്ടപ്പോൾ
  • 02:23 pm - പൊലീസ് വിലക്ക് ലംഘിച്ച് പ്രക്ഷോഭകർ പള്ളി പരിസരത്തുനിന്ന്​ ജന്തർമന്തറിലേക്ക് മാർച്ച് തുടങ്ങി
  • 02:15 pm - കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ചന്ദ്രശേഖർ ആസാദിനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു
  • 02:05 pm - ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു
  • 01:55 pm - കറുത്ത ബാൻഡ് ധരിച്ച് മു​ദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് പേർ ഡൽഹി ജുമാമസ്ജിദ് കോമ്പൗണ്ടിലും പരിസരത്തെ റോഡിലുമായി നിറഞ്ഞു
  • 01:50 pm - ഭീം ആർമി നേതാവ്​ ചന്ദ്രശേഖർ ആസാദ് ഡൽഹി ജുമാമസ്ജിദിനു മുന്നിലെത്തി പ്രക്ഷോഭകർക്കൊപ്പം ചേർന്നു
  • 01:46 pm - ഡൽഹി ജുമാമസ്ജിദിനു സമീപത്തെ മൂന്ന് മെട്രോ സ്റ്റേഷനുകൾ അടച്ചു
ഡൽഹി ജുമാമസ്ജിദിനു മുന്നിൽ തടിച്ചുകൂടിയ പ്രക്ഷോഭകർ
  • 01:40 pm - ഡൽഹി ജുമാമസ്ജിദിനു മുന്നിൽ പൊലീസ്​ ബാരിക്കേഡുകൾ നിരത്തി. നിരീക്ഷണത്തിനായി അഞ്ച് ഡ്രോണുകൾ
  • 01:30 pm - ഹൈദരാബാദിൽ ചാർമിനാർ പരിസരത്തും ജുമുഅ നമസ്കാരത്തിനുശേഷം പ്രക്ഷോഭകർ തടിച്ചുകൂടി
ജുമുഅ നമസ്കാരത്തിനു ശേഷം ഡൽഹി ജുമാമസ്ജിദിനു മുന്നിലും പരിസരത്തുമായി തടിച്ചുകൂടിയ പ്രക്ഷോഭകർ
  • 01:17 pm - ജമുഅ നമസ്കാരത്തിനു ശേഷം ഡൽഹി ജുമാമസ്ജിദിനു മുന്നിൽ ആയിരക്കണക്കിനാളുകൾ തടിച്ചു കൂടുന്നു
  • 11:30 am - ചന്ദ്രശേഖർ ആസാദി​​ന്‍റെ നേതൃത്വത്തിൽ ജുമാമസ്​ജിദിൽ നിന്ന്​ ജന്തർമന്തറിലേക്ക്​ റാലി; പൊലീസ്​ അനുമതി നൽകിയില്ല
Tags:    
News Summary - Bhim Army's Chandrashekhar Azad leads massive protest at Delhi's Jama Masjid - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.