ജയ്പൂർ: അധ്യാപകന്‍റെ മർദനമേറ്റ് മരിച്ച ദലിത് വിദ്യാർഥിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വഴിയിൽ തടഞ്ഞ് രാജസ്ഥാൻ പൊലീസ്. രാജസ്ഥാനിലെ ജോദ്പൂർ വിമാനത്താവളത്തിലെത്തിയപ്പോയാണ് പൊലീസ് തടഞ്ഞുവെച്ചത്.
കുട്ടിയുടെ വീട്ടിലേക്ക് പോകാൻ കഴിയില്ലെന്ന് ആസാദിനെ പൊലീസ് അറിയിച്ചു. ജൂലൈ 20 ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിയായ ഇന്ദ്രകുമാർ മേഘ്‌വാളാണ് അധ്യാപകന്‍റെ ക്രൂര മർദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ചത്. സ്‌കൂളിൽ ഉയർന്ന ജാതിക്കാർക്കായുള്ള കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടു എന്നാരോപിച്ചായിരുന്നു മർദനം.
സംഭവത്തിൽ അധ്യാപകൻ ചായിൽ സിങ്ങിനെ (40) പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഗെഹ്ലോട്ട് സർക്കാറിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. ഭവവുമായി ബന്ധപ്പെട്ട് ഇതിനിടെ കോൺഗ്രസ് എം.എൽ.എ രാജിവെച്ചിരുന്നു. അത്രു മണ്ഡലത്തിലെ എം.എൽ.എ പനചന്ദ് മേഘ്‌വാൾ ആണ് രാജിവെച്ചത്. ദലിത് സമുദായത്തിനെതിരായ അക്രമങ്ങൾ തടയാനാവാതെ താൻ പദവിയിൽ തുടരുന്നതിൽ അർഥമില്ലെന്ന് പറഞ്ഞായിരുന്നു രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.