രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖർ ആസാദ്

ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ആസാദ് സമാജ് പാർട്ടി (എ.എസ്.പി) എന്ന പേരിലാണ് പാർട്ടി പ്രവർത്തിക്കുക.

ബി.എസ്.പി സ്ഥാപകൻ കാൻഷിറാമിന്‍റെ 86ാം ജന്മവാർഷിക ദിനത്തിലാണ് പാർട്ടി പ്രഖ്യാപനം. 'കാൻഷിറാം സാഹിബ്, അങ്ങയുടെ ദൗത്യം ഞങ്ങൾ പൂർത്തിയാക്കും' -ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു.

ദലിത്, പിന്നാക്ക വിഭാഗങ്ങൾ, മുസ്​ലിംകൾ തുടങ്ങിയവരോട് പിന്തുണ നൽകാൻ ചന്ദ്രശേഖർ അഭ്യർഥിച്ചിട്ടുണ്ട്. ഭീം ആർമി സ്റ്റുഡന്‍റ്സ് ഫെഡറേഷൻ എന്ന പേരിൽ സംഘടനയുടെ വിദ്യാർഥി വിഭാഗം പലയിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ രാഷ്ട്രീയ പാർട്ടി ആവശ്യമാണെന്നത് ഉയർത്തിക്കാട്ടി ഇവർ പ്രചാരണം നടത്തിയിരുന്നു.

2022ൽ നടക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Bhim Army chief Chandrashekhar Azad launches political party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.