തമിഴ്​ മഹാകവി ഭാരതിയാറി​ന്​ കാവി തലപ്പാവ്​; പ്രതിഷേധം ശക്തമാകുന്നു

ചെന്നൈ: തമിഴ് മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിന് കാവി നിറം നൽകിയതിനെതിരെ തമിഴ്​നാട്ടിൽ പ്രതിഷേധം ശക്തമ ാകുന്നു. തമിഴ്​നാട്ടിലെ 12ാം ക്ലാസ്​ തമിഴ്​ പാഠപുസ്​തകത്തി​​െൻറ കവർചിത്രത്തിൽ നൽകിയ ഭാരതിയാറുടെ തലപ്പാവിന്​ കാവിനിറം ചാർത്തിയതാണ്​ വിവാദത്തിന്​ കാരണമായത്​. വർണാഭമായ കവർപേജാണ് പുസ്തകത്തിനുള്ളത്. ഭാരതിയുടേതു കൂടാതെ ശാ സ്ത്രീയ നൃത്തം, നാടോടി നൃത്തം, ക്ഷേത്രങ്ങൾ എന്നിയാണ് കവർ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുവെ ഭാരതിയാറുടെ തലപ്പാവ്​ വെള്ളനിറത്തിലാണ്​ കാണപ്പെട്ടിരുന്നത്​. എന്നാൽ കവർ​പേജിലെ ചിത്രത്തിന്​ കാവിനിറം നൽകിയതിനെതിരെയാണ്​ പ്രതിഷേധം.

വിദ്യാർഥികൾക്കിടയിൽ ഭാരതിയാറെക്കുറിച്ചുള്ള സങ്കൽപത്തിലും ചിന്തയിലും മതപരമായ നിറം ചേർക്കാനുള്ള സങ്കുചിത ശ്രമമാണിതിന്​ പിന്നിലെന്ന്​ മുൻ തമിഴ്​നാട്​ വിദ്യാഭ്യാസ മന്ത്രിയും ഡി.എം.കെ നേതാവുമായ തങ്കം തെന്നരശു അഭിപ്രായപ്പെട്ടു. കാവി തലപ്പാവ്​ ധരിച്ച ഭാരതിയാറുടെ പടം ഇതേവരെ ആരും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്​നാട്​ സർക്കാറിന്​ കീഴിലുള്ള സ്​കൂൾ വിദ്യാഭ്യാസ വകുപ്പ്​ അച്ചടിച്ച്​ വിതരണം ചെയ്​ത പാഠപുസ്​തകമാണിതെന്നും ഇതേക്കുറിച്ച്​ അന്വേഷിച്ച്​ തിരുത്തൽ നടപടികൾ ആവശ്യമാണെങ്കിൽ സ്വീകരിക്കുമെന്നും തമിഴ്​നാട്​ പാഠപുസ്​തക കോർപറേഷൻ പ്രസിഡൻറും മുൻ മന്ത്രിയുമായ വളർമതി അറിയിച്ചു.
എന്നാൽ ദുരുദ്ദേശത്തോടെയല്ല ചിത്രം വരച്ചതെന്ന് പേജ് ഡിസൈൻ ചെയ്ത കതിർ അറുമുഖം പറഞ്ഞു. ദേശീയ പതാകയുടെ നിറങ്ങളാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. തലപ്പാവിന് നൽകിയിരിക്കുന്ന നിറം കാവിയല്ല ഓറഞ്ചാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Bharathiyar in saffron turban on school textbooks in TN sparks row- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.