ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരത മാതാവിന്റെ ചിത്രം വെക്കുന്ന കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറെ പിന്തുണച്ച് ആർ.എസ്.എസ് ദേശീയ നേതൃത്വം. ഭാരത മാതാവിന്റെ ചിത്രം ഏതു രൂപത്തിലായാലും അതിനോട് ആദരവ് കാണിക്കണമെന്ന് ആർ.എസ്.എസ് നേതാവ് സുനിൽ അംബേദ്കർ ന്യൂഡൽഹിയിൽ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
ഭാരത മാതാവിന്റെ സങ്കൽപം ആർ.എസ്.എസിൽനിന്നുണ്ടായതല്ലെന്നും ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും ഭാരതത്തെ അമ്മയെപോലെയാണ് കണ്ടതെന്നും ആർ.എസ്.എസിന്റെ പ്രചാരണ ചുമതലയുള്ള സുനിൽ അംബേദ്കർ പറഞ്ഞു. പല സ്വാതന്ത്ര്യസമര പോരാളികൾക്കും ഈ സങ്കൽപമുണ്ടായിരുന്നു.
അതിനാൽ പരമ്പരാഗതമായി ഒരേരാഷ്ട്രമെന്ന നിലക്ക് രാജ്യത്തെ മാതാവായാണ് നാം കണ്ടിട്ടുള്ളത്. ഭാരത മാതാവിന്റെ ചിത്രങ്ങൾ വ്യത്യസ്ത രൂപത്തിലുമുണ്ട്. ഒരേ ആദരവോടെ ഈ ചിത്രങ്ങളെയെല്ലാം കാണണമെന്നും ആർ.എസ്.എസ് നേതാവ് കൂട്ടിച്ചേർത്തു. ആർ.എസ്.എസിന്റ ‘പ്രാന്ത് പ്രചാരക് ബൈഠകി’ന് സമാപനം കുറിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു സുനിൽ അംബേദ്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.