മോശം കാലാവസ്ഥയും മണ്ണിടിച്ചിലും; ജമ്മു-കശ്മീരിൽ ഭാരത് ജോഡോ യാത്ര നിർത്തിവെച്ചു

ശ്രീനഗർ: മോശം കാലാവസ്ഥയും മണ്ണിടിച്ചിലും കാരണം ജമ്മു കശ്മീരിലെ ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവെച്ചതായി മുതിർന്ന നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ യാത്ര പുനരാരംഭിക്കുമെന്നും നാളെ വിശ്രമദിനമാണെന്നും അദ്ദേഹം പറഞ്ഞു.

റമ്പാനും ബനിഹാലിനും ഇടയിലുള്ള പാന്ത്യാലിലും മറ്റ് ദുർബല പ്രദേശങ്ങളിലും കനത്ത മഴയും മണ്ണിടിച്ചിലും മഞ്ഞുവീഴ്ചയും റിപ്പോർട്ട് ചെയുന്നുണ്ട്. നേരത്തെ മണ്ണിടിച്ചിലിനെ തുടർന്ന് ഹൈവേയിലേക്ക് വീണ പാറകളിൽ ഇടിച്ച് ഒരു ട്രക്ക് ഡ്രൈവർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഭാരത് ജോഡോ യാത്ര ജനുവരി 30 ന് ശ്രീനഗറിൽ സമാപിക്കും. കോൺഗ്രസ് വിട്ട ശിവസേന അംഗം ഊർമിള മാതോണ്ട്കർ ഇന്നലെ യാത്രയിൽ പങ്കുചേർന്നിരുന്നു.

Tags:    
News Summary - Bharat JodoYatra to Jammu and Kashmir suspended due to bad weather

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.