Posted On
date_range Updated On
date_range സുരക്ഷ: രാഹുലിന്റെ കാൽനടദൂരം കുറച്ചേക്കും
ഷിംല: രാഹുൽഗാന്ധിയുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ പരിഗണിച്ച് അദ്ദേഹം കാൽനടയായി ജാഥയിൽ പങ്കെടുക്കുന്ന ദൂരം വെട്ടിച്ചുരുക്കിയേക്കുമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് അറിയിച്ചു. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും പാർട്ടി ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന ഭരണകൂടവുമായി സംസാരിച്ച് തീരുമാനമെടുക്കും.
വ്യാഴാഴ്ച വൈകീട്ട് യാത്ര പഞ്ചാബിൽനിന്ന് ജമ്മു-കശ്മീരിലെ ലഖൻപൂരിലെത്തും. സുരക്ഷയൊരുക്കുമെന്നും എന്നാൽ പൊതുജനങ്ങളുടെ സഞ്ചാരത്തിന് തടസ്സമുണ്ടാക്കാത്തവിധം യാത്രക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും ജമ്മു-കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.