ഭാരത്​ ബന്ദിൽ നിശ്ചലമായി ഡൽഹി; ഡൽഹി- ഗുരു​ഗ്രാം അതിർത്തിയിൽ ഒന്നരകിലോമീറ്റർ ഗതാഗതകുരുക്ക്​

ന്യൂഡൽഹി: കേന്ദ്രസർക്കാറിൻറെ കാർഷിക നിയമങ്ങൾക്കെതിരായ ഭാരത്​ ബന്ദിൽ നിശ്ചലമായി രാജ്യതലസ്​ഥാനം. കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒന്നര കിലോമീറ്ററിൽ അധികം ദൂരമാണ്​ ഡൽഹി- ഗുരു​ഗ്രാം അതിർത്തിയിലെ ഗതാഗത തടസം.

ദേശീയപാതയിലെ വൻ ഗതാഗതക്കുരുക്കിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരു​ഗ്രാമിൽനിന്ന്​ ഡൽഹിയിൽ പ്രവേശിപ്പിക്കാൻ ഒരുങ്ങിയ വാഹനങ്ങളാണ്​ കുരുക്കിൽ അകപ്പെട്ടത്​. കർഷക ബന്ദിന്‍റെ ഭാഗമായി ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും കർശന സുരക്ഷ -നിരീക്ഷണം ഡൽഹി പൊലീസ്​ ഏർപ്പെടുത്തിയിട്ടുണ്ട്​.

കേന്ദ്രസർക്കാറിൻറെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ്​ കർഷക പ്രക്ഷോഭം. 40ഓളം കർഷക സംഘടനകളുടെ കൂട്ടായ്​മയായ സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ്​ പ്രക്ഷോഭം. കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പാസാക്കിയിട്ട്​ ഒരു വർഷം സെപ്​റ്റംബർ 17ന്​ തികയും. ഇതേതുടർന്നാണ്​ തിങ്കളാഴ്ച ഭാരത്​ ബന്ദ്​ ആചരിക്കുന്നത്​.

കർഷക സംഘടനകളെ കൂടാതെ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, ബഹുജൻ സമാജ്​വാദി പാർട്ടി, ആം ആദ്​മി പാർട്ടി, സമാജ്​വാദി പാർട്ടി, തെലുങ്ക്​ദേശം പാർട്ടി തുടങ്ങിയവ ഭാരത്​ ബന്ദിന്​ പിന്തുണ അറിയിച്ചിരുന്നു.

ഭാരത്​ ബന്ദിന്‍റെ ഭാഗമായി ഉത്തർപ്രദേശിൽനിന്ന്​ ഗാസിപൂരിലേക്കുള്ള ഗതാഗതം പൂർണമായി അടച്ചിരുന്നു. ഹരിയാന കുരുക്ഷേത്രയിലെ ഷാഹാബാദിൽവെച്ച്​ ഡൽഹി-അമൃത്​സർ ദേശീയപാതയിലെ ഗതാഗതവും പൊലീസ്​ അടച്ചിരുന്നു. പഞ്ചാബ്​ -ഹരിയാന ​അതിർത്തിയിലെ ശംഭു ​അതിർത്തിയിൽ വൈകിട്ട്​ നാലുമണിവരെ വാഹനങ്ങൾ കടത്തി​വിടില്ലെന്ന്​ കർഷകരും വ്യക്തമാക്കി. 

Tags:    
News Summary - Bharat Bandh Delhi Gurugram border sees 1 and Half km traffic jam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.