ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരന് സസ്പെൻഷൻ

ബെംഗളൂരു: കർണാടകയിൽ ഭിന്നശേഷിക്കാരിയെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ ട്രാഫിക് പൊലീസുകാരന് സസ്പെൻഷൻ. ബെംഗളുരുവിലെ ഹലാസുര ഗേറ്റ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ നാരായണിനെയാണ് സസ്പെന്‍റ് ചെയ്തത്. ഭിന്നശേഷിക്കാരിയെ നഗരത്തിൽ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. പ്രതിഷേധങ്ങളുയർന്നതിനെ തുടർന്ന് എ.എസ്.ഐ നാരായണിനെ സസ്പെന്‍റ് ചെയ്യുകയായിരുന്നു.

ബൂട്ടിട്ട കാൽ കൊണ്ട് ഇയാൾ തുടർച്ചയായി സ്ത്രീയെ ചവിട്ടുന്നത് ദൃശ്യങ്ങളിലുണ്ട്. കല്ലുപയോഗിച്ച് തന്നെ ആക്രമിക്കാൻ മുതിർന്നപ്പോളാണ് സ്ത്രീയെ മർദിച്ചതെന്നാണ് ഇയാളുടെ വിശദീകരണം. ഇവരുടെ വാഹനം കെട്ടിവലിച്ചതിന് തന്നെ കല്ല് വെച്ചെറിഞ്ഞുവെന്നും അതിൽ പ്രകോപിതനായാണ് മർദിച്ചതെന്നുമാണ് ഇയാൾ പറയുന്നത്. 

പാർക്കിങ് നിരോധിത മേഖലയിൽ വാഹനം നിർത്തിയിട്ടതിനാണ് കാർ കെട്ടി വലിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇതേ തുടർന്ന് ഭിന്നശേഷിക്കാരിയായ സ്ത്രീ വാക്കുതർക്കത്തിലേർപ്പെട്ടുവെന്നും കല്ലെറിഞ്ഞെന്നും പൊലീസ് ആരോപിക്കുന്നു. കല്ലേറിൽ പൊലീസുകാരന് പരിക്കേറ്റിട്ടുണ്ടെന്നും കണ്ണിൽ കൊള്ളാതെ രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് ആരോപിച്ചു.

Tags:    
News Summary - Bengaluru Traffic Cop Seen Kicking Woman On Camera, Suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.