ബംഗളൂരുവിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ബംഗളൂരു: ബംഗളൂരുവിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേക്ക് വന്ന ബസിനാണ് തീപിടിച്ചത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ബംഗളൂരുവിനടുത്ത് എത്തിയതിനാൽ അധികം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നില്ല. രണ്ട് യാത്രക്കാരും കണ്ടക്ടറും ഡ്രൈവറും മാത്രമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ബസിൽ നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ എല്ലാവരും പുറത്തിറങ്ങി. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബസിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു. 6.45-ഓടെയായിരുന്നു അപകടം. കെങ്കേരിയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

Tags:    
News Summary - KSRTC Swift bus catches fire in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.