ബംഗളൂരുവിൽ പതിനൊന്നാം നിലയിൽനിന്ന് ചാടിയ പത്താം ക്ലാസുകാരി മരിച്ചു

ബംഗളൂരു: ബഹുനില കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽനിന്ന് ചാടിയ പതിനഞ്ച് വയസുകാരി മരിച്ചു. ബംഗളൂരുവിലെ ബെല്ലന്തൂരിൽ ചൊവ്വാഴ്ചയാണ് സംഭവം.

നഗരത്തിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി സ്ഥിരമായി ക്ലാസ്സിൽ പോകാറില്ലെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയും കുടുംബവും കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് തമിഴ്‌നാട്ടിൽനിന്നും ബംഗളൂരുവിലേക്ക് താമസം മാറിയത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.

Tags:    
News Summary - Bengaluru: Class 10 girl jumps from 11th floor, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.