ബംഗളൂരു: കർണാടകയിൽ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച ബംഗളൂരു ഡോക്ടർ 15 ദിവസത്തിന് ശേഷവും പോസിറ്റീവ്. കോവിഡ് നെഗറ്റീവാകാത്തതിനെ തുടർന്ന് ഡോക്ടറോട് ആശുപത്രിയിൽ തുടരാൻ നിർദേശം നൽകി.
ഡോക്ടറുടെ പ്രാഥമിക സമ്പർക്കപട്ടികയിലെ ഒരാളുടെയും സെക്കൻഡറി സമ്പർക്കപട്ടികയിലെ രണ്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവാണ്.
ഡോക്ടറുടെ സാമ്പിളുകൾ 24 മണിക്കൂറിന് ശേഷം വീണ്ടും പരിശോധനക്ക് അയക്കും. നെഗറ്റീവ് ആകുന്നതുവരെ നിരന്തരം പരിശോധനകൾ നടത്തുമെന്നും ആശുപത്രിയിലെ മുതിർന്ന ഡോക്ടർ അറിയിച്ചു. നെഗറ്റീവാകുന്നതുവരെ ഡോക്ടറും സമ്പർക്കപട്ടികയിൽ ഉള്ളവരും നിരീക്ഷണത്തിൽ കഴിയണം.
രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ രക്തസമ്മർദം, ഓക്സിജൻ ലെവൽ മറ്റുള്ളവയെല്ലാം സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
'ഡോക്ടർ ഒരു പ്രമേഹ രോഗിയാണ്. അതിനാലാണ് കോവിഡ് നെഗറ്റീവാകാൻ പ്രായസമാകുന്നത്. ഡെൽറ്റയിലടക്കം നിരവധി വകഭേദങ്ങളിൽ ഈ പ്രശ്നമുണ്ടായിരുന്നു. ചികിത്സ തുടങ്ങി 21ാം ദിവസവും പോസിറ്റീവായവർ ഉണ്ടായിരുന്നു' -ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.