സ്ഫോടനം നടന്ന കഫേയിൽ അഗ്നിരക്ഷസേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നു
Posted On
date_range Updated On
date_range ബംഗളൂരു കഫേ സ്ഫോടനം: ഒരാൾ കൂടി പിടിയിൽ
ബംഗളൂരു: വൈറ്റ്ഫീൽഡ് ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അന്വേഷണ സംഘത്തിന്റെ പിടിയിലായി. ഉത്തര കന്നട സിർസി ദാസനക്കൊപ്പ സ്വദേശി അബ്ദുൽ ഷുക്കൂർ (33) ആണ് എൻ.ഐ.എയുടെ പിടിയിലായത്.
പ്രധാന പ്രതികളായ അബ്ദുൽ മതീൻ താഹ, മുസവ്വിർ ഹുസൈൻ എന്നിവരെ സഹായിച്ചതായാണ് ഷുക്കൂറിനെതിരായ ആരോപണം. ഇയാൾക്ക് നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും മുമ്പ് കർണാടകയിൽ നടന്ന സമാന സംഭവങ്ങളിൽ പ്രതികൾക്ക് സഹായം ചെയ്തിരുന്നതായും എൻ.ഐ.എ പറയുന്നു.
ഉത്തര കന്നടയിലെ ബനവാസിയിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ എൻ.ഐ.എ സംഘം ബംഗളൂരുവിലേക്ക് കൊണ്ടുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.