Posted On
date_range Updated On
date_range രാമേശ്വരം കഫേ സ്ഫോടനക്കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ മുഖ്യപ്രതിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നടന്ന റെയ്ഡിനൊടുവിലാണ് മുസമ്മിൽ ഷെരീഫ് എന്നയാൾ അറസ്റ്റിലായത്.
കർണാടകയിലെ 12, തമിഴ്‌നാട്ടിലെ 5, ഉത്തർപ്രദേശിലെ ഒരു സ്ഥലത്തുമായിരുന്നു എൻ.ഐ.എ പരിശോധന.
മാർച്ച് ഒന്നിനാണ് ബ്രൂക്ക്ഫീൽഡ് ഏരിയയിലെ ഇന്റർനാഷണൽ ടെക്‌നോളജി പാർക്ക് ലിമിറ്റഡ് റോഡിലെ രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു.
സ്ഫോടനം നടത്തുന്നതിന് രണ്ടുമാസം മുൻപ് പ്രതികൾ അയൽ സംസ്ഥാനങ്ങളിലാണ് താമസിച്ചിരുന്നതെന്ന് അന്വേഷണ സംഘം നേരത്തെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.