ബംഗാളി​െൻറ സംസ്​കാരം മമതയുടെ ഭരണത്തിൻ കീഴിൽ ഭീഷണിയിൽ -ജെ.പി നദ്ദ

കൊൽക്കത്ത: പശ്ചിമബംഗാളി​െൻറ സംസ്​കാരവും പൈതൃകവും മമത ബാനർജിയുടെ ഭരണത്തിൻ കീഴിൽ ഭീഷണി നേരിടുകയാണെന്ന്​ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ. ബി.ജെ.പിക്ക്​ മാത്രമേ അവ സംരക്ഷിക്കാൻ സാധിക്കൂ. തൃണമൂൽ കോൺഗ്രസ്​ വിവിധ വിഭാഗങ്ങളെ അകത്തുളളവർ, പുറത്തുള്ളവർ എന്നിങ്ങനെ ബ്രാൻഡ്​ ചെയ്​ത്​ വിഭജിക്കുകയാണെന്നും അ​ദ്ദേഹം ആരോപിച്ചു.

ബിർഭും ജില്ലയിലെ താരാപിഥിൽ നിന്നുള്ള പരിവർത്തൻ യാത്രയു​ടെ രണ്ടാം ഘട്ടത്തിന്​ ഫ്ലാഗ്​ ഓഫ്​ ചെയ്​ത്​ സംസാരിക്കുകയായിരുന്നു നദ്ദ.

പശ്ചിമബംഗാൾ സർക്കാർ രാഷ്​ട്രീയത്തെ ക്രിമിനൽവൽക്കരിക്കുകയും പൊലീസിനെ രാഷ്​ട്രീയവത്​ക്കരിക്കുകയും അഴിമതിയെ സ്ഥാപനവത്​ക്കരിക്കുകയും ചെയ്​തു. വരുന്ന തെരഞ്ഞെടുപ്പിൽ പണം വെട്ടിക്കുറക്കുന്ന സർക്കാറിനെ ജനങ്ങൾ പരാജയപ്പെടുത്തു​മെന്നും നദ്ദ അഭിപ്രായപ്പെട്ടു.

''തൃണമൂൽ കോൺഗ്രസ് ആളുകളെ പുറത്തുനിന്നുള്ളവരായി മുദ്രകുത്തി എതിർക്കുന്നു​. ഇത് ലജ്ജാകരമാണ്. ഗുരുദേവ് ​​രബീന്ദ്രനാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ എന്നിവരുടെ മണ്ണി​െൻറ സംസ്​കാരമല്ല ഇത്​.'' -നദ്ദ പറഞ്ഞു.

'മാതാവ്​, മാതൃരാജ്യം, ജനങ്ങൾ' എന്ന തൃണമൂൽ കോൺഗ്രസി​െൻറ മുദ്രാവാക്യം 'സ്വേച്ഛാധിപത്യം, അപഹരണം, പ്രീണനം' എന്നായി കുറച്ചിട്ടുണ്ടെന്നും ബി.ജെ.പിയാണ്​ സംസ്ഥാനത്ത്​ യഥാർഥ പരിഹാരം കൊണ്ടുവരികയെന്നും നദ്ദ കൂട്ടിച്ചേർത്തു.

Tags:    
News Summary - Bengal’s culture under threat in Mamata Banerjee’s rule: J P Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.