Posted On
date_range Updated On
date_range ബംഗാളി നടനും മുൻ എം.പിയുമായി തപസ് പാൽ അന്തരിച്ചു
കൊൽകത്ത: ബംഗാളി നടനും തൃണമൂൽ കോൺഗ്രസ് മുൻ എം.പിയുമായ തപസ് പാൽ (61) അന്തരിച്ചു. മുംബൈയിൽ താമസിക്കുന്ന മകളെ സന്ദർ ശിക്കുന്നതിനായി പോകുന്നതിനിടെ കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. രണ്ട് വർഷമായി ഹൃദയസംബന്ധമായ അസുഖത്തിൽ ചികിത്സയിലായിരുന്നു.
ബംഗാളിലെ ചന്ദനഗറിലാണ് ജനിച്ച തപസ് ഹൂഗ്ളി മുഹ്സിൻ കോളജിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. 1980 ലാണ് ബംഗാളി സിനിമയിൽ തപസ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 1984ൽ ബോളിവുഡ് ചിത്രമായ അബോധിലും വേഷമിട്ടു. 2013ലെ ഖിലാഡിയാണ് അവസാന ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.