Posted On
date_range Updated On
date_range മമതയെ വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു; തൃണമൂലിൽ തുടരുമെന്ന് ജിതേന്ദ്ര തിവാരി
കൊൽക്കത്ത: പാർട്ടിയിൽ നിന്ന് രാജിവെക്കുമെന്ന പ്രസ്താവനയിൽ മലക്കംമറിഞ്ഞ് തൃണമൂൽ കോൺഗ്രസ് എം.എൽ.എ ജിതേന്ദ്ര തിവാരി. പാർട്ടിയിൽ തന്നെ തുടരുമെന്നാണ് തിവാരിയുടെ പുതിയ നിലപാട്. സംസ്ഥാന മന്ത്രി അരുപ് ബിശ്വാസുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തിവാരിയുടെ നിലപാട് മാറ്റം. രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോറും യോഗത്തിനെത്തിയിരുന്നു.
മമത ബാനർജിയെ വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അത് എന്‍റെ തെറ്റാണ്. ചില െതറ്റിദ്ധാരണകൾ ഉണ്ടായി. പ്രശ്നങ്ങളുണ്ടാവാൻ കാരണം താൻ മാത്രമാണെന്നും ജിതേന്ദ്ര തിവാരി കൂട്ടിച്ചേർത്തു.
സുവേന്ദു അധികാരി പാർട്ടിയിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെയായിരുന്നു ജിതേന്ദ്ര തിവാരിയുടെയും രാജിപ്രഖ്യാപനം. തൃണമൂലിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.