വോട്ടർ ഐ.ഡി കാർഡിൽ പട്ടിയുടെ ചിത്രം; പ്രതിഷേധവുമായി മധ്യവയസ്​കൻ

മുർഷിദാബാദ്​: ബംഗാളിൽ വോട്ടർ ഐ.ഡി കാർഡിൽ പട്ടിയുടെ ഫോ​ട്ടോ വെച്ച്​ നൽകിയ അധികൃതർക്കെതിരെ പ്രതിഷേധവുമായി മധ്യവയസ്​കൻ. മുർഷിദാബാദിലെ രാംനഗർ ഗ്രാമത്തിലാണ്​ ഞെട്ടിക്കുന്ന സംഭവം നടന്നത്​. സുനൽ കർമേക്കർ എന്നയാൾക്കാണ്​ പട്ടിയുടെ ഫോ​ട്ടോ വെച്ച്​ വോട്ടർ തിരിച്ചറിയൽ കാർഡ്​ നൽകിയത്​.

ഐഡി കാർഡിലുള്ള തെറ്റ്​ തിരുത്താൻ അപേക്ഷിച്ച സുനിലിന്​ തിരുത്തി ലഭിച്ച കാർഡിലാണ്​ തൻെറ ചിത്രത്തിന്​ പകരം പട്ടിയുടെ ചിത്രം കാണേണ്ട ഗതികേട്​ വന്നത്​​. ‘ദുലാൽ സ്​മൃതി സ്​കൂളിലേക്ക്​ ഇന്നലെയാണ്​ എന്നെ വിളിപ്പിച്ചത്​. അവിടെയുള്ള ഉദ്യോഗസ്ഥൻ വോട്ടർ ഐഡി കാർഡ്​ ഒപ്പിട്ട്​ നൽകി. അതിലുള്ള ഫോ​ട്ടോ അയാൾ ശ്രദ്ധിച്ചില്ല. ഇത്​ എൻെറ അന്തസിനെ ബാധിക്കുന്ന സംഭവമാണ്​ നടന്നിരിക്കുന്നത്​. ബ്ലോക്​ ഡവലപ്​മ​​െൻറ്​ ഓഫീസർക്ക്​ പരാതി നൽകും. ഇനി ഇത്തരം സംഭവങ്ങൾ നടക്കരുത്​. -സുനിൽ പറഞ്ഞു.

അതേസമയം സുനിൽ കർമേക്കറുടെ ഐഡി കാർഡിലുള്ള ചിത്രം തിരുത്തിയിട്ടുണ്ടെന്നും പുതിയ കാർഡ്​ അദ്ദേഹത്തിന്​ ഉടൻ ലഭിക്കുമെന്നും ബി.ഡി.ഒ അറിയിച്ചു.

Tags:    
News Summary - Bengal Man Issued Voter ID Card With Dog's Photo On It-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.