സി.എ.എ പ്രതിഷേധം; ബിരുദദാന ചടങ്ങിൽ പ​ങ്കെടുക്കാതെ ബംഗാൾ ഗവർണർ മടങ്ങി

കൊൽക്കത്ത: പശ്​ചിമബംഗാൾ ഗവർണർ ജഗ്​ദീപ്​ ധാൻകറിനെതിരെ കൊൽക്കത്ത യൂനിവേഴ്​സിറ്റിയിൽ വൻ പ്രതിഷേധം. ബിരുദദാന ചടങ്ങിൽ പ​ങ്കെടുക്കാൻ ഗവർണറെത്തിയപ്പോൾ ഗോ ബാക്ക്​ വിളികളുമായി വിദ്യാർഥികൾ അദ്ദേഹത്തെ തടഞ്ഞു. പ്രതിഷേധം ശക ്​തമായതോടെ പരിപാടിയിൽ പ​ങ്കെടുക്കാതെ ഗവർണർ മടങ്ങി.

വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി പരിപാടിക്ക്​ എത്തിയിരുന്നില്ല. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്കും പശ്​ചിമബംഗാൾ മുഖ്യമന്ത്രിക്കും ക്ഷണക്കത്ത്​ നൽകിയിരുന്നുവെന്ന്​ യൂനിവേഴ്​സിറ്റി അധികൃതർ വ്യക്​തമാക്കി. 2019 ഡിസംബർ 24ന്​ ജാദവ്​പൂർ യൂനിവേഴ്​സിറ്റിയിലും ഗവർണറെ തടഞ്ഞിരുന്നു.

നൊബേൽ സമ്മാന ജേതാവായ അഭിജിത്​ ബാനർജിക്ക്​ യൂനിവേഴ്​സിറ്റി ഡി-ലിറ്റ്​ പുരസ്​കാരം സമ്മാനിക്കാൻ തീരുമാനിച്ചിരുന്നു. അഭിജിത്​ ബാനർജിക്ക്​ സമ്മാനിക്കേണ്ടിയിരുന്ന ഡി-ലിറ്റ്​ ബിരുദത്തിൽ ഒപ്പിടുന്നതിനായി പരിപാടി നടക്കുന്ന യൂനിവേഴ്​സിറ്റി ഓഡിറ്റോറിയത്തിലെ ഗ്രീൻ റൂമിൽ പ്രവേശിക്കാൻ വിദ്യാർഥികൾ ഗവർണറെ അനുവദിച്ചു. എന്നാൽ, പരിപാടി നടക്കുന്ന വേദിയിലേക്ക്​ കടക്കാൻ ഗവർണറെ വിദ്യാർഥികൾ അനുവദിച്ചില്ല.

Tags:    
News Summary - Bengal Guv reaches Calcutta University to attend convocation-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.