Posted On
date_range Updated On
date_range ബംഗാളിൽ ആദ്യ മണിക്കൂറിൽ ഇഞ്ചോടിഞ്ച്
കൊൽക്കത്ത: നിയമ സഭാ തെരഞ്ഞെടുപ്പ് വോട്ടണ്ണലിന്‍റെ ആദ്യ ഫലങ്ങൾ പുറത്തുവന്നപ്പോൾ പശ്ചി ബംഗാളിൽ മമതാ ബാനർജിയുടെ ടി.എം.സിയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ഇഞ്ചോടിഞ്ച്. ആദ്യ മിനിറ്റുകളിൽ ബി.ജെ.പിക്ക് മുൻതൂക്കം ലഭിച്ചിരുന്നെങ്കിലും ടി.എം.സി തിരുച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്.
വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ 99 സീറ്റിൽ ബി.ജെ.പി മുന്നേറുകയാണ്. മമതാ ബാനർജിയുടെ ടി.എം.സി 79 സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്. കോൺഗ്രസ് മൂന്ന് സീറ്റിലും മുന്നേറുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്നതാണ് ആദ്യമണിക്കൂറുകളിലെ ട്രെന്‍റ്. ബംഗാളിൽ ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബി.ജെ.പിക്കായിരുന്നു മുൻതൂക്കം പ്രവചിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.