മാന്യത കൈവിടരുത്​, സമാധാനം കാത്തുസൂക്ഷിക്കണം; പ്രവർത്തകരോട്​ ആർ.ജെ.ഡി

പട്​ന: ബിഹാർ തെരഞ്ഞെടുപ്പ്​ ഫലം എന്തു തന്നെയായാലും വോ​ട്ടെണ്ണൽ ദിനത്തിൽ അച്ചടക്കം പാലിക്കണമെന്ന്​ പ്രവർത്തകർക്ക് രാഷ്​ട്രീയ ജനതാദളിൻെറ ​ മുന്നറിയിപ്പ്. പടക്കം പൊട്ടിക്കരുതെന്നും മോശമായി പെരുമാറരുതെന്നും രാഷ്​ട്രീയ എതിരാളികളോട്​ മാന്യമായി പെരുമാറണമെന്നും പാർട്ടി നിർദേശം നൽകി.

''നവംബർ 10ന്​ വോ​ട്ടെണ്ണൽ നടക്കുകയാണ്​. ഫലം എന്തുതന്നെയായാലും നമ്മൾ മാന്യമായി പെരുമാറണം, സമാധാനം കാത്തു സൂക്ഷിക്കണം. പ്രവർത്തകർ ആരുംതന്നെ പടക്കങ്ങൾ, നിറങ്ങൾ തു​ടങ്ങിവ ഉപയോഗിക്കരുത്. വിജയത്തിൻെറ ആവേശത്തിൽ യാതൊരുവിധ അച്ചടക്കരാഹിത്യവുമുണ്ടാവരുത്​.'' -ആർ.ജെ.ഡി ട്വീറ്റ്​ ചെയ്​തു.

തെരഞ്ഞെടുപ്പ്​ ഫലത്തിലുപരി, നാടിൻെറ ഉന്നമനവും ജനങ്ങളുടെ സൗകര്യവുമാണ്​ നിങ്ങളുടെ രാഷ്​ട്രീയത്തിൻെറ കേന്ദ്രമെന്നും പാർട്ടി മറ്റൊരു ട്വീറ്റിൽ പ്രവർത്തകരെ ഓർമിപ്പിച്ചു.

ബിഹാറിൽ തേജസ്വി യാദവിൻെറ നേതൃത്വത്തിൽ ആർ.ജെ.ഡിയും കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടുന്ന മഹാ സഖ്യവും നിതീഷ്​ കുമാറിൻെറ നേതൃത്വത്തിൽ ജെ.ഡി.യുവും ബി.ജെ.പിയുമുൾപ്പെടെയുള്ള എൻ.ഡി.എ സഖ്യവും തമ്മിൽ കനത്ത പോരാട്ടമാണ്​ നടന്നത്​.

ഭൂരിഭാഗം എക്​സിറ്റ്​പോൾ സർവേ ഫലങ്ങളും മഹാസഖ്യത്തിൻെറ വിജയമാണ്​ പ്രവചിക്കുന്നത്​.

Tags:    
News Summary - Behave Well: Tejashwi Yadav's Party Warns Supporters Ahead Of Counting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.