ആനക്കുട്ടിയുടെയും കരടിയുടെയും ജഡങ്ങൾ
Posted On
date_range Updated On
date_range വാഴത്തോട്ടത്തിനരികെ കൃഷിയിടത്തിൽ കരടിയുടെ ജഡം; കർഷകനെ കസ്റ്റഡിയിലെടുത്തു
ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിൽ കരടിയുടെയും കാട്ടാനക്കുട്ടിയുടെയും ജഡങ്ങൾ കണ്ടെത്തി. മസിനഗുഡി വാഴത്തോട്ടം ഭാഗത്തെ കൃഷിയിടത്തിൽ കമ്പിവേലിക്ക് സമീപത്താണ് ആൺ കരടിയുടെ ജഡം കണ്ടത്. പാറാവ് ജോലിയിലായിരുന്ന വനപാലകരാണ് ചൊവ്വാഴ്ച രാവിലെ കരടിയെ ചത്ത നിലയിൽ കണ്ടത്.
കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റാണ് കരടി ചത്തതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സ്ഥലത്ത് കൃഷി ചെയ്തിരുന്ന രാമസാമി (86) യെ കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മേൽ നടപടികൾ സ്വീകരിക്കുമെന്ന് എം.ടി.ആർ അധികൃതർ അറിയിച്ചു. സങ്കേതത്തിലെ മങ്കലപട്ടി ഭാഗത്താണ് പിടിയാനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.