സുമിയിലെ വിദ്യാർഥികളോട് ധൈര്യമായിരിക്കാൻ ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ന്യൂഡൽഹി: വടക്കുകിഴക്കൻ യുക്രെയ്നിലെ സുമിയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ വ്യക്തമാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ അവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി അറിയിച്ചു.

വിദ്യാർഥികളെ അതിർത്തി രാജ്യങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള സുരക്ഷിതമായ വഴികൾ തിരിച്ചറിയുന്നതിനായി റെഡ് ക്രോസുൾപ്പടെയുള്ള സംഘടനകളുമായി ചർച്ച നടത്തിയതായി ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

ഞങ്ങളുടെ എല്ലാ പൗരന്മാരെയും ഒഴിപ്പിക്കുന്നത് വരെ കൺട്രോൾ റൂം സജീവമായി തുടരുമെന്നും എല്ലാവരോടും ധൈര്യത്തോടെ സുരക്ഷിതരായിരിക്കാനും ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.

സംഘർഷം രൂക്ഷമായ ഖാർകിവ്, സുമി എന്നിവിടങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാരെ സുരക്ഷിതരായി ഒഴിപ്പിക്കുന്നതിന് റഷ്യ-യുക്രെയ്ൻ സൈനികരോട് ഇന്ത്യ വെടിനിർത്തൽ ആവശ്യപ്പെട്ടിരുന്നു.

സുമുയിൽ 700 ഉം, ഖാർകിവിൽ 300മായി കിഴക്കൻ യുക്രെയ്നിലെ സംഘർഷ മേഖലകളിൽ ഇപ്പോഴും കുറഞ്ഞത് 1000 വിദ്യാർഥികൾ കുടുങ്ങി കിടക്കുന്നതായാണ് കണക്കുകൾ.



Tags:    
News Summary - Be Strong: Indian Embassy's New Assurance To Students In Ukraine's Sumy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.