അഭിഭാഷകർ കോട്ടും ഗൗണും ധരിക്കേണ്ടെന്ന് ബാർ കൗൺസിൽ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി വിഡിയോ കോൺഫ്രൻസ് വേളയിൽ അഭിഭാഷകർ കോട്ടും ഗൗണും ധരിക്കേണ്ടെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ. വിഡിയോ കോൺഫ്രൻസ് വഴി ഹാജരാകുമ്പോൾ വെളുത്ത നെക്ക് ബാൻഡിനൊപ്പം വെള്ള ഷർട്ട്/വെള്ള ചുരിദാർ/വെള്ളസാരി ധരിച്ചാൽ മതിയെന്ന് സുപ്രീംകോടതിയുടെ  മെയ് 13ന് അറിയിച്ചിരുന്നു. തുടർന്നാണ് ബാർ കൗൺസിൽ ഉത്തരവ് പുറത്തിറക്കിയത്. 

ഹൈകോടതികൾ, ട്രൈബ്യൂണലുകൾ, കമീഷനുകൾ എന്നിവയിൽ കോട്ടും ഗൗണുമില്ലാതെ ഹാജരാകാം. കൊറോണയെ തുടർന്നുള്ള സാഹചര്യം മാറിയതിനുശേഷം പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഇതേ വസ്ത്രധാരണം തുടരാമെന്നും ഉത്തരവിലുണ്ട്. നീളമേറിയ ഗൗണും കോട്ടും വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന കണ്ടെത്തലാണ് തീരുമാനത്തിന് പിന്നിൽ.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയും ബുധനാഴ്ച സമാനരീതിയിൽ നിരീക്ഷണം നടത്തിയിരുന്നു. വിഡിയോ കോൺഫറൻസിന് ഹാജരായ ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ഇന്ദു മൽഹോത്രയും ഋഷികേശ് റോയിയും കോട്ടും ഗൗണും ഇല്ലാതെയാണ് പ്രത്യക്ഷപ്പെട്ടത്. 

Tags:    
News Summary - BCI asks lawyers not to wear coat, long gowns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.