ബി.ബി.സി ഡോക്യുമെന്ററി: ജാമിഅ മില്ലിയയിലെ വിദ്യാർഥി നേതാക്കളെ കരുതൽ തടങ്കലിലാക്കി, സ്ഥലത്ത് വൻ പൊലീസ് നിരീക്ഷണം

ന്യൂഡൽഹി: ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ബി.​ബി.​സി ഡോ​ക്യു​മെ​ന്റ​റി (‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’) പ്രദർശിപ്പിക്കാൻ പദ്ധതിയിട്ട ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥി സംഘടനാ നേതാക്കൾ കരുതൽ തടങ്കലിൽ. എസ്.എഫ്.ഐയുടെ മൂന്ന് നേതാക്കളെയും എൻ.എസ്.യു.ഐയുടെ ഒരു നേതാവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. അസീസ്, നിവേദ്യ, അഭിരാം, തേജസ് എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിന് പിന്നാലെ സർവകലാശാലയെ കനത്ത നിരീക്ഷണത്തിലാക്കി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർവകലാശാലയിലെ മാസ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനാണ് എസ്.എഫ്.ഐ പദ്ധതിയിട്ടിരുന്നത്.

സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെ സർവകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കാമ്പസിൽ അനധികൃത ഒത്തുചേരലുകൾ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഒരു വിഭാഗം വിദ്യാർഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിച്ചപ്പോഴും സംഘർഷം ഉടലെടുത്തിരുന്നു. വൈദ്യുതി തടഞ്ഞതിനെ തുടർന്ന് വിദ്യാർഥികൾ മൊബൈൽ ഫോണുകളിലും ലാപ് ടോപ്പിലുമാണ് ഡോക്യുമെന്ററി കണ്ടത്. വിദ്യാർഥികൾക്ക് നേരെ കല്ലേറും ഉണ്ടായി. 

Tags:    
News Summary - BBC Documentary: Jamia student leaders detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.