ഡൽഹിയിലെ തീപിടിത്തം: ഫാക്​ടറി ഉടമ അറസ്​റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ പടക്കനിർമാണ ശാലക്ക്​ തീപിടിച്ച്​ 17 പേർ മരിച്ച സംഭവത്തിൽ ഫാക്​ടറി ഉടമ അറസ്​റ്റിൽ. ഭവാന വ്യവസായ മേഖലയിലെ ഫാക്​ടറി ഉടമയായ മനോജ്​ ജെയിനാണ്​ അറസ്​റ്റിലായത്​. ഞായറാഴ്​ചയാണ്​ ഇയാളെ ഡൽഹി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.അറസ്​റ്റ്​  ചെയ്​ത​ വിവരം ഡെപ്യൂട്ടി കമീഷണർ രജനീഷ്​ ഗുപ്​ത സ്ഥിരീകരിച്ചു. 

ശനിയാഴ്​ച വൈകീട്ട്​ നാല്​ മണിയോടെയാണ്​ വ്യവസായ മേഖലയിൽ തീപിടത്തമുണ്ടായത്​. കാർപ്പറ്റ്​ നിർമാണ കമ്പനിയിലായിരിന്നു തീപിടിത്തം. എന്നാൽ, വൈകീട്ട്​ 7:30ന്​ പടക്കനിർമാണ ശാലയിലേക്ക്​ തീപടർന്നതാണ്​ വൻ ദുരന്തത്തിന്​ കാരണമായത്​. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ സംഭവത്തിൽ ​അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​. മരിച്ചവരുടെ കുടുംബങ്ങൾക്ക്​ 5 ലക്ഷവും പരിക്കേറ്റവർക്ക്​ 1 ലക്ഷം രൂപ നഷ്​ടപരിഹാരവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    
News Summary - Bawana fire: Factory owner arrested-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.