Posted On
date_range Updated On
date_range യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; എ.എസ്.ഐയെ നാട്ടുകാർ പിടികൂടി
ചണ്ഡിഗഡ്: യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെകറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പഞ്ചാബിലെ ബതിണ്ടയിലാണ് സംഭവം. ബുച്ചോ പട്ടണലത്തിൽ യുവതിയുടെ വീട്ടിൽ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടിയത്.
ബതിണ്ട പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗുർവിന്ദർ സിങ്ങാണ് അറസ്റ്റിലായത്. മകനെ ലഹരിമരുന്ന് കേസിൽ ഉൾപ്പെടുത്തി കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മാനഭംഗത്തിന് ശ്രമിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
സംഭവത്തിൽ കേസെടുത്തുവെന്നും ഗുർവീന്ദർ സിങ്ങിനെ പിരിച്ചുവിടാനുള്ള നടപടികളായെന്നും ബതിണ്ട എസ്.എസ്.പി ഭൂപിന്ദർജിത് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.