ബ്രിട്ടാനിയയുടെ ചീഫ്​ കൊമേഴ്​സ്യൽ ഓഫീസർ ഇനി ബാറ്റയുടെ സി.ഇ.ഒ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഫുട്​വെയർ റീ​ട്ടെയ്​ലേഴ്​സായ ബാറ്റയുടെ ഇന്ത്യൻ സി.ഇ.ഒയായി ഗുൻജൻ ഷായെത്തുന്നു. നിലവിലെ സി.ഇ.ഒ ആയിരുന്നു സന്ദീപ്​ കതാരി​യയെ ​​​േഗ്ലാബൽ സി.ഇ.ഒ ആയി നിയമിച്ചിരുന്നു. ഇതിന്​​ പിന്നാലെയാണ്​ ഇന്ത്യൻ സി.ഇ.ഒ ആയി ഷായെത്തുന്നത്​.

ബ്രിട്ടാനിയ ഇൻഡസ്​ട്രീസിൽ ചീഫ്​ കെ​ാമേഴ്​സ്യൽ ഓഫീസർ ആയിരുന്ന ഗുൻജൻ ഷാ ജൂൺ 21 നാണ്​ ബാറ്റയിൽ ചുമത​ലയേൽക്കുക. അഞ്ച്​ വർഷത്തേക്ക്​ കമ്പനിയുടെ മുഴുവൻ സമയ ഡയറക്​ടറായി ഗുൻജൻ ഷായെ നിയമിച്ചതായി ബാറ്റ വെള്ളിയാഴ്​ച സ്​റ്റോക്​ എക്​സ്​ചേഞ്ച്​ ഫയലിങ്ങിൽ അറിയിച്ചിരുന്നു.

ഏഷ്യൻ പെയിൻറ്​സ്​​, മോട്ട​റോള എന്നിവിടങ്ങളിൽ പ്രവർത്തിച്ച ഷാ​ 2007 മുതലാണ്​ ബ്രിട്ടാനിയയുടെ ഭാഗമാകുന്നത്​.

ബാറ്റയുടെ ആസ്ഥാനം സ്വിറ്റ്‌സര്‍ലൻറ്​ ആണെങ്കിലും അവരുടെ 70 ശതമാനം വിപണിയും ഇന്ത്യ കേന്ദ്രീകരിച്ചാണ്​. ബാറ്റയുടെ​  ഉടമസ്ഥതയിലും ഫ്രാ​െഞ്ചെസികളും വഴി രാജ്യത്ത്​ 1600 ലേറെ സ്​റ്റോറുകൾ അവർക്കുണ്ട്​.  ബാറ്റക്ക്​ പുറമെ ഹഷ്​ പപ്പീസ്​, നാച്ചുറ​ലൈസർ, പവർ, മാരി ​ഗ്ലയർ, വെയ്​ൻ ബ്രെന്നർ, നോർത്​ സ്​റ്റാർ, ഷോൾ തുടങ്ങിയ ബ്രാൻഡുകളും ബാറ്റയുടെതാണ്​​.


Tags:    
News Summary - Bata India appoints Gunjan Shah as country CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.