മാലിനി സുബ്രമണ്യത്തിന് പ്രസ് ഫ്രീഡം അവാര്‍ഡ്

ന്യൂയോര്‍ക്: ഛത്തിസ്ഗഢിലെ സ്വതന്ത്ര പത്രപ്രവര്‍ത്തക മാലിനി സുബ്രമണ്യത്തിന് ഇന്‍റര്‍നാഷനല്‍ പ്രസ് ഫ്രീഡം അവാര്‍ഡ്. ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പത്രപ്രവര്‍ത്തക സംരക്ഷണ സമിതി  (സി.പി.ജെ) യാണ് ഇവരെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഛത്തിസ്ഗഢിലെ നക്സല്‍ സ്വാധീന മേഖലയായ ബസ്റ്ററില്‍ സുരക്ഷസേനയുടെയും പൊലീസിന്‍െറയും മനുഷ്യാവകാശ ലംഘനങ്ങള്‍ പുറംലോകത്തത്തെിച്ചതിനാണ് പുരസ്കാരം. ഇന്ത്യയെ കൂടാതെ ഈജിപ്ത്, തുര്‍ക്കി, എല്‍സാല്‍വഡോര്‍ എന്നീ രാജ്യങ്ങളിലെ പത്രപ്രവര്‍ത്തകരെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. നക്സല്‍ വേട്ടയുടെ മറവില്‍ സുരക്ഷസേനയും പൊലീസും ബസ്റ്ററിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള  മനുഷ്യാവകാശ ലംഘനങ്ങള്‍ ‘സ്ക്രോള്‍ ഡോട്ട് ഇന്‍’ എന്ന വെബ്പോര്‍ട്ടലിലൂടെയാണ് മാലിനി സുബ്രമണ്യം തുറന്നുകാട്ടിയത്.
Tags:    
News Summary - Bastar journalist Malini Subramaniam honoured with press freedom award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.