ചീഫ്​ ജസ്​റ്റിസുമായി ചർച്ചക്ക്​ തയാറെന്ന്​ ജസ്​റ്റിസ്​ ചെലമേശ്വർ

ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിക്കുന്നതാനായി ചീഫ്​ ജസ്​റ്റിസുമായി ചർച്ചക്ക്​ തയ്യാറാണെന്ന്​ ജസ്​റ്റിസ്​ ചെലമേശ്വർ. എന്നാൽ, ചർച്ചയിൽ തങ്ങളുന്നയിച്ച കാര്യങ്ങൾ ഉയർന്നു വരണമെന്ന അദ്ദേഹം ആവശ്യപ്പെട്ടതായാണ്​ സൂചന. പ്രശ്​ന പരിഹാരത്തിനായി ചെലമേശ്വറുമായി ചർച്ചക്കെത്തിയ ബാർ കൗസിൽ പ്രതിനിധികളോടാണ്​ അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്​.

ജഡ്​ജിമാർക്കിടയിലെ ഭിന്നത സുപ്രീംകോടതിയുടെ പ്രവർത്തനങ്ങൾ ബാധിക്കില്ലെന്നും ചേലമേശ്വർ പറഞ്ഞു. അതേ സമയം, പ്രശ്​നപരിഹാരത്തിനായി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രയുമായി ബാർ കൗൺസിൽ പ്രതിനിധികൾ ഞായറാഴ്​ച ചർച്ച നടത്തുന്നുണ്ട്​. രാത്രി ഏഴരക്കാണ്​ ചീഫ്​ ജസ്​റ്റിസുമായുള്ള ചർച്ച. ഇതിന്​ ശേഷം മാത്രമേ ഇക്കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനം ഉണ്ടാകു.

​സുപ്രീംകോടതിയുടെ പ്രവർത്തനങ്ങളെ വിമർശിച്ച്​ ചെലമേശ്വറി​​​െൻറ നേതൃത്വത്തിൽ നാല്​ ജഡ്​ജിമാർ രംഗത്തെത്തിയിരുന്നു​. കേസുകൾ നൽകുന്നതിലുൾപ്പടെ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര നടപടികളെയും നാലംഗ സംഘം വിമർശിച്ചിരുന്നു.

Tags:    
News Summary - Bar Council delegation meets Justice Chelameswar-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.