ന്യൂഡൽഹി: നിരോധിത സിഖ് സംഘടനയായ ‘സിഖ് ഫോർ ജസ്റ്റിസു’മായി ബന്ധമുളള 40 വെബ്സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. വിഘടന വാദ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനാലാണ് നിരോധനമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഖാലിസ്ഥാൻ വാദത്തെ അനുകൂലിക്കുന്ന സംഘടനയാണ് അമേരിക്ക കേന്ദ്രമായുള്ള സിഖ് ഫോർ ജസ്റ്റിസ്. യു.എ.പി.എ പ്രകാരമാണ് 40 വെബ്സൈറ്റുകൾ നിരോധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷമാണ് ആഭ്യന്തരമന്ത്രാലയം സിഖ് ഫോർ ജസ്റ്റിസിനെ നിരോധിച്ചത്.
വിഘടനവാദ പ്രവർത്തനങ്ങളുടെ ഭാഗമായി 2020ൽ റഫറണ്ടം നടത്തണമെന്ന് ഈ സംഘടന ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.