വിമാനക്കമ്പനികളുടെ വിലക്ക്​: ഗെയ്​ക്​വാദ്​ കാറിൽ ഡൽഹിയിലേക്ക്​

മുംബൈ: വിമാനക്കമ്പനികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദി​െൻറ മുംബൈ ^ഡൽഹി യാത്ര കാറിൽ. എയർ ഇന്ത്യ ഇന്ന് മാത്രം  രണ്ട് തവണ ടിക്കറ്റുകൾ റദ്ദാക്കിയതിനെ തുടർന്നാണ് ഗെയ്ക്വാദ്  യാത്ര കാറിലാക്കിയത്.  നടന്നുകൊണ്ടിരിക്കുന്ന പാർലമ​െൻറ് സമ്മേളനത്തിൽ പെങ്കടുക്കാനാണ് ഗെയ്ക്വാദ് റോഡുമാർഗം ഡൽഹിയിലെത്തുന്നത്.

ഹൈദരാബാദ്- ^ഡൽഹി, മുംബൈ^ഡൽഹി വിമാനങ്ങളിലാണ് ഗെയ്ക്വാദ് ടിക്കറ്റ് ബുക് ചെയ്തിരുന്നത്. എന്നാൽ രണ്ട് ടിക്കറ്റുകളും  എയർ ഇന്ത്യ റദ്ദാക്കുകയായിരുന്നു. ഇതേത്തുടർന്നാണ് എം.പി കാർ മാർഗം ഡൽഹിയിലേക്ക് പോകാൻ തീരുമാനിച്ചത്.

ഇന്ന് ഡൽഹിയിലെത്തുമെങ്കിലും എംപി  ഇന്ന് പാർലമ​െൻറ് സമ്മേളനത്തിൽ  പെങ്കടുക്കില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർട്ടി അനുമതി നൽകിയാൽ  നാളെ പാർലമ​െൻറ് സമ്മേളനത്തിൽ  പെങ്കടുക്കും.

ബിസിനസ് ക്ലാസ് ബുക് ചെയ്തിരുന്ന തനിക്ക് എകണോമി ക്ലാസിൽ സീറ്റ് നൽകിയെന്ന് ആരോപിച്ചാണ് ഗെയ്ക് വാദ് എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ ചെരുപ്പൂരി അടിച്ചത്. തുടര്‍ന്നാണ് എയർ ഇന്ത്യ ഉൾപ്പെടെ ആറ് വിമാനക്കമ്പനികൾ  ഗെയ്ക്വാദിന് വിലക്കേര്‍പ്പെടുത്തി.  നേരത്തെ ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് അദ്ദേഹം ബുക് ചെയ്ത ടിക്കറ്റുകൾ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ട്രെയിനിലാണ് ഗെയ്ക്വാദ് ഡല്‍ഹിയില്‍നിന്ന് മടങ്ങിയത്.

 

Tags:    
News Summary - Banned by Air India, Shiv Sena MP Ravindra Gaikwad travels to Delhi by road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.