ഏറ്റെടുക്കാൻ ആളില്ല; വിജയ്​മല്യയുടെ വില്ലയുടെ ലേലം മുടങ്ങി

മുംബൈ: ഏറ്റെടുക്കാൻ ആളില്ലാത്തതിനെ തുടർന്ന്​ വിവാദ വ്യവസായി  വിജയ്​മല്യയുടെ പനാജിയിലുള്ള കിങ്​ഫിഷർ വില്ലയുടെ ലേലം മുടങ്ങി. 85.29​ കോടി രൂപ അടിസ്​ഥാനവിലയായി നിശ്​ചയിച്ച വില്ല എസ്​ബി​െഎ ഇന്ന്​ ലേലം ചെയ്യാനാണ്​ ഉദ്ദേശിച്ചിരുന്നത്​. ഉയർന്ന അടിസ്​ഥാന വില നിശ്​ചയിച്ചത്​​ ലേലം പരാജയപ്പെടാൻ കാരണമെന്നാണ്​​​ ഒൗദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി എ​കദേശം 9,000 ​കോടിരൂപ വിജയ്​ മല്ല്യ കടമെടുത്തിട്ടുണ്ട്​. എന്നാൽ കടം തിരിച്ചടക്കാതെ ഈ വർഷമാദ്യം വിജയ്​ മല്യ ഇന്ത്യ വിടുകയായിരുന്നു. ലോണെടുത്ത തുക തിരിച്ചു പിടിക്കുന്നതി​ൻെറ ഭാഗമായാണ്​ എസ്​.ബി.​െഎ നടപടി. 

മല്ല്യയു​ടെ​ കോർപ്പറേറ്റ്​ ഒാഫിസായ  കിങ്​ഫിഷർ ഹൗസ്​ ലേലം ​ചെയ്യാൻ ബാങ്കുകൾ ശ്രമിച്ചെങ്കിലും ലേലത്തിൽ ആരും പ​​​​െങ്കടുത്തിരുന്നില്ല. വിജയ്​ മല്ല്യ ബ്രിട്ടനിലു​​െണന്നാണ്​ റിപ്പോർട്ടുകൾ.
 

Tags:    
News Summary - Banks to Auction Vijay Mallya's Goa Villa on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.