പോട്ട മോഡൽ ബാങ്ക് ​കൊള്ള ബിഹാറിലും; ഒന്നര മിനിട്ടിൽ കൗമാരക്കാർ തോക്കുചൂണ്ടി കവർന്നത് 1.5 ലക്ഷം

പട്ന: തൃശൂർ പോട്ടയിലെ ഫെഡറൽ ബാങ്കിൽനിന്ന് 2.5 മിനിറ്റിൽ 15 ലക്ഷം കവർന്ന റിജോ ആന്റണിക്ക് അങ്ങകലെ ബിഹാറിൽ പിൻഗാമികൾ. അവിടെ പഞ്ചാബ് നാഷനൽ ബാങ്കിൽ തോക്കുചൂണ്ടിയെത്തിയ കൗമാരക്കാരായ രണ്ട് കൊള്ളക്കാർ വെറും 90 സെക്കൻഡിനുള്ളിൽ  1.5 ലക്ഷമാണ് കവർന്നത്. 

ബിഹാർ വൈശാലി ജില്ലയിലെ ഹാജിപൂർ പഞ്ചാബ് നാഷനൽ ബാങ്ക് ശാഖയിലാണ് മാസ്ക് ധരിച്ച് ചെറിയ കൈത്തോക്കുമായി വന്ന് കവർച്ച നടത്തിയത്. തുടർന്ന് പ്രതികൾ ശാന്തമായി പുറത്തിറങ്ങുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. കൊള്ളക്കാരിൽ ഒരാൾ ബാങ്കിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള ഉപഭോക്താക്കളെ തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തുന്ന നേരം രണ്ടാമൻ പണം കവരുകയായിരുന്നു.

‘17-18 വയസ്സുതോന്നിക്കുന്ന രണ്ട് കവർച്ചക്കാർ ആയുധങ്ങളുമായി ബാങ്കിൽ കയറി. അവർ 1.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. പ്രതികളുടെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്’ -മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ സുരഭി സുമൻ പറഞ്ഞു. ബാങ്ക് ജീവനക്കാരെയും ഉപഭോക്താക്കളെയും പൂട്ടിയിട്ട ശേഷം കൊള്ളക്കാർ ഓടി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയ റിജോ ആന്റണിയെ പൊലീസ് 37 മണിക്കൂറിനകം പിടികൂടിയിരുന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാൾ കവർച്ച നടത്തിയത്. രണ്ടര മിനിറ്റിനകം 15 ലക്ഷം രൂപയാണ് ഇയാൾ കവർന്നത്. ഇതിൽ 10,000 രൂപ ഒഴികെ 14.90 ലക്ഷവും പൊലീസ് കണ്ടെടുത്തു.

ആഡംബര ജീവിതം നയിക്കുന്ന റിജോ ആന്‍റണി കടങ്ങൾ വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വിദേശത്ത് നഴ്സാണ് റിജോ ആന്‍റണിയുടെ ഭാര്യ. ഭാര്യ വിദേശത്തു നിന്ന് അയക്കുന്ന പണം ഇയാൾ ധൂർത്തടിക്കുകയായിരുന്നു. ഒടുവിൽ ലക്ഷങ്ങളുടെ കടവും പെരുകി. ഉടൻ ഭാര്യ വിദേശത്ത് നിന്നും മടങ്ങിവരുന്നുവെന്ന് അറിഞ്ഞതോടെ ഇയാൾ മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.

ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി കെ. ​സു​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​​ഗേ​ഷ​ൻ ടീ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നോ​ട് പ​ണ​മെ​വി​ടെ എ​ന്ന് ഹി​ന്ദി​യി​ൽ സം​സാ​രി​ച്ച​ത് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് മ​ന​സ്സി​ലാ​ക്കി. ഈ ​മു​റി​ഹി​ന്ദി കൂ​ടാ​തെ മ​റ്റൊ​ന്നും ജീ​വ​ന​ക്കാ​രെ മു​റി​യി​ലി​ട്ട് അ​ട​ക്കു​മ്പോ​ഴും ഇ​യാ​ൾ പ​റ​ഞ്ഞിരുന്നി​ല്ല. കൂ​ടു​ത​ൽ സം​സാ​രി​ക്കാ​തെ ക​ത്തി​യെ​ടു​ത്ത് ചി​ല ആം​ഗ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് കാ​ട്ടി​യ​ത്. ഹി​ന്ദി സം​സാ​രി​ച്ച​തു​കൊ​ണ്ടു മാ​ത്രം ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​വി​ല്ലെ​ന്നും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും എ​സ്.​പി അ​ന്നു​ത​ന്നെ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​ദേ​ശം പ​രി​ച​യ​മു​ള്ള​യാ​ളാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. റോ​ഡി​ൽ​ നി​ന്നു മ​റ്റു​മാ​യു​ള്ള ആ​യി​ര​ത്തോ​ളം ദൃ​ശ്യ​ങ്ങ​ളാണ് പൊ​ലീ​സ് പ​രി​ശോ​ധി​ച്ചത്. സം​സ്ഥാ​ന​ത്തെ ജ​യി​ൽ​മോ​ചി​ത​രാ​യ​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ച്ചി​രു​ന്നു. ഇതിനിടെ, ഒരു നിശ്ചിത നമ്പര്‍ ടവര്‍ ലൊക്കേഷനില്‍ അടുപ്പിച്ച് വരുന്നതായി കണ്ടുപിടിച്ചു. ടീഷര്‍ട്ടിട്ട ഒരാളുടെ ദൃശ്യം സി.സി.ടി.വികളിലൊന്നില്‍ പതിയുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി. ഒടുവിൽ 37 മണിക്കൂറിനുശേഷം മോഷ്ടാവ് പിടിയിലായി.

Tags:    
News Summary - bank robbery: Teenagers With Gun Walk Into Bank In Bihar, Loot Rs 1.5 Lakh In 90 Seconds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.