ബംഗളൂരുവില്‍ നിര്‍മാണത്തിലുള്ള കെട്ടിടം തകര്‍ന്ന് രണ്ടു മരണം

ബംഗളൂരു: ബെലന്തൂര്‍ ഗേറ്റിന് സമീപം നിര്‍മാണത്തിലുള്ള അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. സമീപത്തെ കെട്ടിടത്തിലെ കാവല്‍ക്കാരന്‍ അശോക് മഹന്തയാണ് (27) മരിച്ചവരിലൊരാള്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്നുപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനം രാത്രിയും തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഏഴുപേര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ചക്ക് 12.35ഓടെയാണ് ആന്ധ്രപ്രദേശുകാരനായ ശ്രീനിവാസ് റെഡ്ഢിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം തകര്‍ന്നത്. ഉടന്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ അംഗങ്ങളും ദുരന്ത നിവാരണ സേനയും പൊലീസുമത്തെി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണ് മരണസംഖ്യ കുറഞ്ഞത്. നിലവാരം കുറഞ്ഞ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചതാണ് അപകട കാരണം. സംഭവവുമായി ബന്ധപ്പെട്ട് അസിസ്റ്റന്‍റ് എന്‍ജിനീയര്‍ രാഘവേന്ദ്രയെയും അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കൊടന്ദ റെഡ്ഢിയെയും സസ്പെന്‍ഡ് ചെയ്തു.

 

Tags:    
News Summary - banglore building crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.