ബലാത്സംഗം നടന്ന്​ 72 മണിക്കൂർ കഴിഞ്ഞാൽ കേസെടുക്കരുതെന്ന്​ ബംഗ്ലാദേശ് വനിതാ ജഡ്​ജി

ധാക്ക: ബലാത്സംഗ കേസ്​ സംബന്ധിച്ച്​ വിവാദ പരാമർശം നടത്തിയ വനിത ജഡ്​ജിയെ കോടതി ചുമതലകളിൽ നിന്ന് ഒഴിവാക്കി ബംഗ്ലാദേശ് സുപ്രീംകോടതി. കുറ്റകൃത്യം നടന്ന് 72 മണിക്കൂറിന് ശേഷം പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യരുതെന്ന വിവാദ നിരീക്ഷണം നടത്തിയതിനെ തുടർന്നാണ്​ ബംഗ്ലാദേശ് സുപ്രീം കോടതി വനിതാ ജഡ്​ജിയെ കോടതി ചുമതലകളിൽ നിന്ന് ഒഴിവാക്കിയത്​.

വിധി വ്യാപക വിമർശനത്തിന്​ വഴിവെച്ചിരുന്നു. തുടർന്നാണ്​ നടപടി. ധാക്കയിലെ ബനാനി ഏരിയയിലെ ഒരു ഉയർന്ന ഹോട്ടലിൽ രണ്ട് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനികളെ അഞ്ച് യുവാക്കൾ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 2017ൽ രജിസ്റ്റർ ചെയ്​ത കേസിന്‍റെ വിചാരണ വേളയിലാണ്​ ട്രിബ്യൂണൽ ജഡ്​ജി ബീഗം മൊസമ്മത് കമ്രുന്നഹർ വിവാദ പരാമർശം നടത്തിയതെന്ന്​ 'ധാക്ക ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്​തു. ജഡ്ജി കമ്രുന്നഹറിനെ കോടതി ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായി ദി ഡെയ്‌ലി സ്റ്റാർ പത്രം ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Bangladesh woman judge who said rape cases should not be registered after 72 hours relieved of court duties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.